കൊവിഡ് നെഗറ്റീവായിട്ടും അമിത്ഷാ ആശുപത്രിയിൽ: അമിത്ഷായെ വീണ്ടും പ്രവേശിപ്പിച്ചത് ഡൽഹി എയിംസിൽ; ചികിത്സ തേടുന്നത് രണ്ടാം തവണ

കൊവിഡ് നെഗറ്റീവായിട്ടും അമിത്ഷാ ആശുപത്രിയിൽ: അമിത്ഷായെ വീണ്ടും പ്രവേശിപ്പിച്ചത് ഡൽഹി എയിംസിൽ; ചികിത്സ തേടുന്നത് രണ്ടാം തവണ

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: കൊവിഡ് നെഗറ്റീവായിട്ടും ശ്വാസതടസവും അസ്വസ്ഥതകളും പ്രകടിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അമിത്ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് നെഗറ്റീവായ ശേഷം ഇത് രണ്ടാം തവണയായിരുന്നു അമിത്ഷായെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

ശ്വാസംമുട്ടൽ അടക്കം ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ വീണ്ടും എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവ് ആയതിന് ശേഷം ഇത് രണ്ടാം തവണയാണ് അമിത് ഷാ ചികിത്സ തേടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഗസ്റ്റ് 2 ന് കോവിഡ് ബാധിതനായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അമിത് ഷാ രോഗമുക്തനായി ആഗസ്റ്റ് 14 ന് ആശുപത്രി വിട്ടിരുന്നു. തുടർന്ന് ഡോക്ടർമാരുടെ ഉപദേശപ്രകാരം നിരീക്ഷണത്തിൽ കഴിയവെ ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആഗസ്റ്റ് 18 ന് എയിംസിൽ പ്രവേശിപ്പിച്ചു. ആരോഗ്യവാനായി ആഗസ്റ്റ് 31 ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു.

നേരത്തേ കോവിഡ് സ്ഥിരീകരിച്ച വാർത്ത അറിയിച്ചുകൌണ്ട് ‘എന്റെ ആരോഗ്യം സുഖമാണെങ്കിലും ഡോക്ടർമാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണം,’ എന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചിരുന്നു.