video
play-sharp-fill
മലയാള മനോരമയുടെ സഹോദര സ്ഥാപനത്തിൽ വീണ്ടും കൊവിഡ്: എം.ആർ.എഫിനു പിന്നാലെ ഏറ്റുമാനൂരിലെ മിഡാസിലും കൊവിഡ് സ്ഥിരീകരിച്ചു; പത്തു പേർക്കു കൊവിഡ് സ്ഥിരീകരിച്ച മിഡാസ് ഇൻഡസ്ട്രിയൽ ക്ലസ്റ്റർ

മലയാള മനോരമയുടെ സഹോദര സ്ഥാപനത്തിൽ വീണ്ടും കൊവിഡ്: എം.ആർ.എഫിനു പിന്നാലെ ഏറ്റുമാനൂരിലെ മിഡാസിലും കൊവിഡ് സ്ഥിരീകരിച്ചു; പത്തു പേർക്കു കൊവിഡ് സ്ഥിരീകരിച്ച മിഡാസ് ഇൻഡസ്ട്രിയൽ ക്ലസ്റ്റർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: എം.ആർ.എഫിനു പിന്നാലെ മലയാള മനോരമയുടെ സഹോദര സ്ഥാപനമായ മിഡാസിലും കൊവിഡ് പടർന്നു പിടിക്കുന്നു. പത്തു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മിഡാസും ഇൻഡസ്ട്രിയൽ ക്ലസ്റ്ററായി പ്രഖ്യാപിച്ചു.

ഏറ്റുമാനൂരിൽ ഇൻഡസട്രിയൽ എസ്റ്റേറ്റിനുള്ളിൽ പ്രവർത്തിക്കുന്ന മിഡാസിന്റെ നീർമ്മാണ യൂണിറ്റിലാണ് പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. മലയാള മനോരമയുടെ സഹോദര സ്ഥാപനമാണ് മിഡാസ്. വടവാതൂർ എം.ആർ.എഫിൽ നൂറിലേറെ ആളുകൾക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഏറ്റുമാനൂർ മിഡാസിലും പത്തിലേറെ ആളുകൾക്കു കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരമ്പുഴ പഞ്ചായത്തിൽ നാൽപ്പതേക്കർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ മിഡാസ് യൂണിറ്റാണ് ഇൻസ്റ്റിറ്റിറ്റിയൂഷണൽ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജില്ലാ കളക്ടറുടെ നടപടി.

സ്ഥാപനത്തിൽ ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജാഗ്രതാ സംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിനുവേണ്ട എല്ലാ വിവരങ്ങളും സ്ഥാപനം ആരോഗ്യ വകുപ്പിന്റെ സംഘത്തിന് ലഭ്യമാക്കണം. രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ആവശ്യമെങ്കിൽ പോലീസിന്റെ സേവനവും ലഭ്യമാക്കും.

ഇവിടുത്തെ ചില തൊഴിലാളികൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 10 പേർക്ക് രോഗം സ്ഥിതി്കരിച്ചത്. പാലായിൽ 20 പേർക്കാണ് കോവിഡ് സ്ഥിതികരിച്ചത്.

പാലായിലെ കരൂർ പഞ്ചായത്തിലെ വള്ളിച്ചിറയിലാണ് പരിശോധനയിൽ 20 പേർക്ക് കോവിഡ് സ്ഥിതികരിച്ചത്.പാലായിൽ നിരിക്ഷണത്തിൽ പോകാൻ പറഞ്ഞവരുടെ അലംഭാവം മൂലമാണ് രോഗം വ്യാപിച്ചത് എന്നും ആരോപണമുണ്ട്.