കൊവിഡ് രോഗിയ്ക്കു ആംബുലൻസിൽ പീഡനം: ജില്ലയിലും ആംബുലൻസുകളിൽ പരിശോധന; കൂളിംങ് ഫിലിം ഒട്ടിച്ചു പാഞ്ഞ 12 ആംബുലൻസുകൾ പിടിയിൽ

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: കൊവിഡ് രോഗിയായ ദളിത് യുവതി ആംബുലൻസിൽ പീഡനത്തിന് ഇരയായതിനു പിന്നാലെ ജില്ലയിലും ആംബുലൻസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന.

കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെൻറ് വിഭാഗം നടത്തിയ പരിശോധനയിലാണ് ആംബുലൻസുകൾ കുടുങ്ങിയത്. അനധികൃതമായി ഗ്ലാസുകളിൽ കൂളിംഗ് ഫിലിമുകളും സ്റ്റിക്കറുകളും ഒട്ടിച്ചു മറച്ച്  സർവീസ് നടത്തിയിരുന്നു, 12 ആംബുലൻസുക ക്കെതിരെയയാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നു മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

രോഗികളുമായി പോകുന്ന ആംബുലൻസുകൾ തടഞ്ഞു നിർത്തുന്നതിനു നിലവിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ നേതൃത്വത്തിൽ ആംബുലൻസുകൾ പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിൽ എത്തിയാണ് പരിശോധന നടത്തിയത്.

കൂളിംങ് ഫിലിം ഒട്ടിച്ചു സർവീസ് നടത്തുന്നത് കൂടാതെ, രോഗികളില്ലാത്ത സമയങ്ങളിൽ ആംബുലൻസുകൾ അമിത വേഗത്തിൽ ഓടിയിരുന്നതായും മോട്ടോർ വാഹന വകുപ്പ്് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.