video
play-sharp-fill

മൂലവട്ടത്ത് മരം വീണ് രണ്ടര ലക്ഷത്തിന്റെ നാശ നഷ്ടം; വൈദ്യുതി വിതരണം ഞായറാഴ്ച വൈകിട്ട് വരെ മുടങ്ങും; തകരാർ പരിഹരിക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നു കെ.എസ്.ഇ.ബി; വീഡിയോ കാണാം

മൂലവട്ടത്ത് മരം വീണ് രണ്ടര ലക്ഷത്തിന്റെ നാശ നഷ്ടം; വൈദ്യുതി വിതരണം ഞായറാഴ്ച വൈകിട്ട് വരെ മുടങ്ങും; തകരാർ പരിഹരിക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നു കെ.എസ്.ഇ.ബി; വീഡിയോ കാണാം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മൂലവട്ടം ദിവാൻകവലയിൽ റോഡരികിൽ നിന്ന മരം ഒടിഞ്ഞു വീണ് പോസ്റ്റ് തകർന്നപ്പോൾ കെ.എസ്.ഇ.ബി.യ്ക്കു രണ്ടര ലക്ഷം രൂപയുടെ നഷ്ടം. കെ.എസ്.ഇ.ബിയുടെ എട്ടു പോസ്റ്റുകളാണ് മരം വീണു തകർന്നത്.വീഡിയോ ഇവിടെ കാണാം

ഇരുമ്പിന്റെ രണ്ടു പോസ്റ്റുകളും, 11 കെവി ലൈനിന്റെ നാലു വാർക്കപ്പോസ്റ്റുകളും, രണ്ടു ലോ ടെൻഷൻ പോസ്റ്റുകളുമാണ് തകർന്നിരിക്കുന്നത്. മരം വീണ് പോസ്റ്റ് തകർന്നതോടെ നാലു ട്രാൻസ്‌ഫോമറുകളിലേയ്ക്കുള്ള വൈദ്യുതി വിതരണം പൂർണമായും, ഒരിടത്തേയ്ക്കുള്ള വിതരണം ഭാഗീകരമായും തടസപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറുപ്പംപടി, കുന്നമ്പള്ളി, ലീല, പെർച്ച് വില്ല ട്രാൻസ്‌ഫോമറുകളിലേയ്ക്കുള്ള വൈദ്യുതി വിതരണമാണ് പൂർണമായും തടസപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ ബി.എസ്.എൻ.എൽ ട്രാൻസ്‌ഫോമറിലെ ഒരു ഭാഗത്തേയ്ക്കുള്ള വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്.

മണിപ്പുഴ കൊല്ലാട് റോഡിൽ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, വൈദ്യുതി വിതരണം വൈകുന്നേരത്തോടെ മാത്രമേ ഭാഗീകമായെങ്കിലും പുനസ്ഥാപിക്കാനാവൂ എന്നു കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.