കോട്ടയത്ത് മറ്റൊരു കൊവിഡ് മരണം കൂടി: മെഡിക്കൽ കോളേജിൽ ശ്വാസം മുട്ടലിനെ തുടർന്നു ചികിത്സ തേടിയ ഹോട്ടൽ ഉടമ മരിച്ചു; മരിച്ചത് അതിരമ്പുഴയിലെ മയൂരി ഹോട്ടൽ ഉടമ

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: ജില്ലയിൽ വീണ്ടും കൊവിഡ് മരണം. കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഹോട്ടൽ വ്യാപാരിയാണ് മരിച്ചത്. ശ്വാസ തടസത്തെ തുടർന്നു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ഞായറാഴ്ചയാണ് മരിച്ചത്.

അതിരമ്പുഴ മയൂരി ഹോട്ടൽ ഉടമ കൈപ്പുഴ കൊച്ചുപുരയ്ക്കൽ കെ.കെ.ശങ്കരൻ നായരാണ് ( ശശി- 66) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ശ്വാസ തടസത്തെ തുടർന്നു ആഗസ്റ്റ് ഒന്നിനാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തിനു ഇദ്ദേഹത്തിന്റെ ആരോഗ്യ നില തീർത്തും മോശമായി. തുടർന്നു, ഇയാളെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. തുടർന്നു ഇവിടെ വച്ച് ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും ശ്രവ പരിശോധന നടത്തി. എന്നാൽ, ആദ്യ പരിശോധിയിൽ ഇരുവരുടെയും ഫലം നെഗറ്റീവായിരുന്നു.

ശനിയാഴ്ചയോടെയാണ് ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായത്. തുടർന്നു ഞായറാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. മരണത്തിന് ശേഷം ഇദ്ദേഹത്തിന്റെ ശ്രവ സാമ്പിളുകൾ ശേഖരിച്ച ആരോഗ്യ വിഭാഗം പരിശോധന നടത്തി. മൂന്നു ശ്രവസാമ്പിളുകളാണ് മൃതദേഹത്തിൽ നിന്നും ശേഖരിച്ചത്. ഒരെണ്ണം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും, മറ്റൊന്ന് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് നൽകിയത്. ഈ പരിശോധനാ ഫലം പുറത്തു വന്നപ്പോഴാണ് ഇദ്ദേഹം കൊവിഡ് പോസിറ്റീവാണ് എന്നു കണ്ടെത്തിയത്.

ഇദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടക്കും. ഭാര്യ. രേവമ്മ
മക്കൾ -ശരണ്യശങ്കർ( കാനഡ)ശർമ്മിശങ്കർ (ബാഗ്‌ളൂർ)
മരുമക്കൾ.ശ്രീജിത്ത് (കാനഡ), ശ്രീകുമാർ (ബാഗ്‌ളൂർ)