കൊവിഡ് രോ​ഗിയുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവർക്കും നിരീക്ഷണം വേണ്ട; പ്രാഥമിക സമ്പർക്കത്തിൽ പെട്ട ഹൈ റിസ്ക് കാറ്റ​ഗറിയിലുൾപ്പെട്ടവർക്ക് 14 ദിവസ ക്വാറന്റൈൻ നിർബന്ധം; സംസ്ഥാനത്ത് പുതിയ ക്വാറന്റൈൻ മാർ​ഗ നിർദേശം പുറത്തിറങ്ങി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ സർക്കാർ പുതിയ മാർ​ഗ നിർദേശം പുറത്തിറക്കി. കൊവിഡ് രോ​ഗികളുമായി സമ്പർക്കത്തിൽ വരുന്നവരുടെ ക്വാറന്റൈൻ മാർ​ഗ നിർദേശമാണ് ആരോ​ഗ്യ വകുപ്പ് പുന:ക്രമീകരിച്ചത്.

പുതുക്കിയ മാർ​ഗ നിർദേശമനുസരിച്ച് കൊവിഡ് രോ​ഗിയുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും ക്വാറന്റൈനിൽ പേകേണ്ടതില്ല. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഹൈറിസിക് കാറ്റ​ഗറിയിൽ പെട്ടവർ മാത്രം 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയാകും എന്ന് പുതിയ മാർ​ഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്പർക്ക പട്ടികയിലുള്ള ലോ റിസ്ക് കാറ്റ​ഗറിയിലുള്ളവർക്ക് 14 ദിവസ നിർബന്ധിത ക്വാറന്റൈൻ വേണ്ടെങ്കിലും 14 ദിവസത്തേക്ക് ആൾക്കൂട്ടം, പൊതുപരിപാടികൾ, യാത്രകൾ എന്നിവ ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. സമ്പർക്ക പട്ടികയിലെ ലോ റിസ്ക് കാറ്റ​ഗറിയിൽ പെട്ടവരെ കൂടാതെ സെക്കൻഡറി പട്ടികയിലുള്ളവരും 14 ദിവസം യാത്രകൾ, പൊതുപരിപാടികൾ എന്നിവയിൽ നിന്നും വിട്ടു നിൽക്കണം.

സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്ന എല്ലാവരും സാമൂഹിക അകലം പാലിക്കുകയും, മുഴുവൻ സമയം മാസ്ക് ധരിക്കുകയും ചെയ്യണം. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരുടെ ക്വാറന്റൈൻ നിർദേശങ്ങളിലും ആരോ​ഗ്യ വകുപ്പ് മാറ്റം വരുത്തി.

സംസ്ഥാനത്തിന് പുറത്ത് നിന്നു വരുന്നവർ 28 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നായിരുന്നു നിർദേശം. പുതുക്കിയ നിർദേശമനുസരിച്ച് പുറത്തു നിന്നും എത്തുന്നവർ 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയാകും.