നാഗമ്പടത്തെ സെഞ്ചുറി ഫ്‌ളാറ്റിന്റെ മുറിയിൽ വയോധിക കുടുങ്ങി ; മുറി തകർത്ത് അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു : വയോധിക കുടുങ്ങിക്കിടന്നത് അരമണിക്കൂറോളം ; വീഡിയോ ഇവിടെ കാണാം

നാഗമ്പടത്തെ സെഞ്ചുറി ഫ്‌ളാറ്റിന്റെ മുറിയിൽ വയോധിക കുടുങ്ങി ; മുറി തകർത്ത് അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു : വയോധിക കുടുങ്ങിക്കിടന്നത് അരമണിക്കൂറോളം ; വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ

കോട്ടയം : നാഗമ്പടത്തെ സെഞ്ചുറി ഫ്‌ളാറ്റിലെ അഞ്ചാം നിലയിലെ മുറിയ്ക്കുള്ളിൽ രോഗബാധിതയായ വയോധിക കുടുങ്ങി. മുറി ഉള്ളിൽ നിന്നും പൂട്ടി അകത്തെ കിടന്ന ഇവരെ വാതിൽ ചവിട്ടിപ്പൊളിച്ച് അഗ്നി രക്ഷാസേനാ അധികൃതർ എത്തിയാണ് രക്ഷപ്പെടുത്തിയത്. വയോധികയെ മുറിയ്ക്കുള്ളിൽ നിന്നും അഗ്നിരക്ഷാ സേന രക്ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന് . വീഡിയോ ഇവിടെ കാണാം
ലഭിച്ചു.

ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഇവരെ അഗ്നിരക്ഷാസേനയുംട പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകിട്ട് ആറരയോടെ നാഗമ്പടത്ത് സെഞ്ചുറി ഫ്‌ളാറ്റിലെ അഞ്ചാം നിലയിലായിരുന്നു സംഭവങ്ങൾ. ഫ്‌ളാറ്റിന്റെ അഞ്ചാം നിലയിൽ വയോധിക കുടുങ്ങിക്കിടക്കുന്നതായി ഫോൺ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അഗ്നിരക്ഷാ സേന അംഗങ്ങൾ ഫ്‌ളാറ്റിലെത്തുന്നത്. ഫ്‌ളാറ്റിലെത്തിയപ്പോൾ വയോധികമുറിയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി ഇവരുടെ ബന്ധുക്കളാണ് വിവരം നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം സേനാഗംങ്ങൾ ചേർന്ന് ഇവരുടെ ഫ്‌ളാറ്റ് തുറക്കാൻ ശ്രമം നടത്തി. എന്നാൽ ഇതിന് സാധിക്കാതെ വന്നതോടെ വാതിൽ ചവിട്ടി പൊളിക്കുകയായിരുന്നു. തുടർന്ന് ഉള്ളിൽ പ്രവേശിച്ച് പരിശോധന നടത്തിയതോടെയാണ് വയോധിക സുരക്ഷിതയാണ് എന്ന് കണ്ടെത്തിയത്.

തുടർന്ന് ബന്ധുക്കളുടെ അഭ്യർത്ഥനപ്രകാരം ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വയോധികയുടെ മക്കളെല്ലാവരും വിദേശത്താണ്. സഹോദരങ്ങളാണ് ഇവരെ നോക്കിയിരുന്നത്. ഇതിനെ ഉണ്ടായ അസ്വസ്ഥതകളെ തുടർന്ന് ഇവർ മുറി ഉള്ളിൽ നിന്നും പൂട്ടുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന.