
ഇടുക്കി കലക്ട്രേറ്റിന് മുന്നിൽ സ്ത്രീയുടെ ആത്മഹത്യാ ശ്രമം
സ്വന്തം ലേഖകൻ
തൊടുപുഴ: ഇടുക്കി കലക്ട്രേറ്റിന് മുന്നിൽ സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കി. പോലീസ് കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സാലി എന്ന സ്ത്രീയാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. കളക്ട്രേറ്റിലെ എസ്പി ഓഫീസിന് മുന്നിലായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. പോലീസുകാരുടെ പെരുമാറ്റത്തിൽ മനംമടുത്തുവെന്ന് ആരോപിച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ച യുവതിയെ പോലീസുകാർ തടയുകയായിരുന്നു. യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
Third Eye News Live
0