ലോകത്ത് രണ്ടേകാൽ കോടി കടന്ന് കൊവിഡ് രോഗികൾ; മരണം 7.89 ലക്ഷം; പ്രതിരോധ രോഗവർധനയിൽ ഇന്ത്യ മുന്നിൽ
സ്വന്തം ലേഖകൻ
വാഷിംഗ്‍ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടേകാൽ കോടി കവിഞ്ഞു. 7.89 ലക്ഷത്തില്‍ അധികം ആളുകളാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡിന്റെ പ്രവഭ കേന്ദ്രമായി മാറിയിരുന്ന പലരജ്യങ്ങളിലും പ്രതിദിന കൊവിഡ് രോഗവർധനയിൽ കുറവുണ്ടായി.
പ്രതിദിനം 70,000 ത്തോളം രോഗികൾ ഉണ്ടായിരുന്ന അമേരിക്കയിൽ അത് 42,000 മായി കുറഞ്ഞു. എന്നാല്‍ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളതും അമേരിക്കയിലാണ്. 56.98 ലക്ഷം പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിതര്‍. മരണം ഒന്നേമുക്കാല്‍ ലക്ഷം പിന്നിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റഷ്യയിൽ പ്രതിദിന രോഗികളുടെ എണ്ണം 5000 മായി കുറഞ്ഞു. കൊവിഡിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 17 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
ആദ്യ ഘട്ടത്തിൽ ആയിരക്കണക്കിന് രോഗികൾ ഉണ്ടായിരുന്ന ഇറ്റലിയിൽ ഇന്നലെ വെറും 600 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഗൾഫ് രാജ്യങ്ങളിലും രോഗവ്യാപനത്തിൽ കുറവുണ്ട്. ലോകത്ത് ഏറ്റവുമധികം പ്രതിദിന രോഗവർധന ഇപ്പോൾ ഇന്ത്യയിലാണ്.
അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്ക് പ്രകാരം പ്രതിദിന വർദ്ധനവ് 60000 മുകളിൽ എന്നാണ് സൂചന.
മഹാരാഷ്ടയിൽ ഇന്നലെ 13,165 പേര്‍ രോഗബാധിതരായി. ആന്ധ്രയിൽ 9,742 പേർക്കും കർണാടകത്തിൽ 8642 പേർക്കും ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. തമിഴ് നാട്ടിൽ ഇന്നലെ 5795 പുതിയ രോഗികൾ ഉണ്ടായി. ഉത്തർപ്രദേശിലും ബിഹാറിലും പ്രതിദിന വർദ്ധന ഉയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. എട്ട് ലക്ഷത്തിൽ ഏറെയാണ് രാജ്യത്തെ പ്രതിദിന സാമ്പിൾ പരിശോധന.