
ഓണത്തിന് ‘വിദേശികൾ വേണ്ട’; നാടനുണ്ടെങ്കിൽ മതി; കൊവിഡിനെപ്പേടിച്ച് വിദേശ പൂക്കൾക്കു വിലക്കുമായി മുഖ്യമന്ത്രി; ഓണാഘോഷത്തിന് ഇക്കുറി കർശന നിയന്ത്രണം; ജാഗ്രത തുടരാൻ ആശംസയോടൊപ്പം മുഖ്യമന്ത്രിയുടെ സന്ദേശം
തേർഡ് ഐ ബ്യൂറോ
തിരുവുന്തപുരം: സംസ്ഥാനത്ത് കൊവിഡ് സ്ഥിതി അതീവ രൂക്ഷമായി തന്നെ മുന്നോട്ടു പോകുകയാണ്. ഇത്തരത്തിൽ കൊവിഡ് സ്ഥിതി ഗതികൾ ഇതുവരെ കേരളം കാണാത്ത രീതിയിലേയ്ക്കു കുതിയ്ക്കുന്നതിനിടെയാണ് ഇക്കുറി ഓണമെത്തുന്നത്. കൊവിഡ് കാലത്ത് മറ്റെല്ലാ ആഘോഷങ്ങളെയും നിയന്ത്രിച്ചു നിർത്തിയതു പോലെ ഓണക്കാലത്ത് മലയാളിയെ നിയന്ത്രിക്കുക അത്ര പ്രായോഗികമല്ല. അത് മറ്റാരേക്കാളും നന്നായി മുഖ്യമന്ത്രി പിണറായി വിജയനും അറിയാം.
ഈ സാഹചര്യത്തിലാണ് വീട്ടുമുറ്റത്ത് തന്നെയുള്ള പൂക്കൾ ഉപയോഗിച്ച പൂക്കളിടാനും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾ പരമാവധി കുറയ്ക്കാനുമുള്ള നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഓണത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സാധനങ്ങളിലൂടെ കൊവിഡ് പടരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന നിർദേശമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് നേരിട്ട് വീടുകളിലേയ്ക്കു എത്തുന്ന പൂക്കളാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ജില്ലാ കളക്ടർമാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും ഡിഎംഒമാരുടെയും യോഗത്തിലാണു നിർദേശം.
പൂക്കളമൊരുക്കാൻ അതതു പ്രദേശത്തെ പൂക്കൾ ഉപയോഗിക്കുന്ന നിലയുണ്ടാകണം. പുറത്തു നിന്നു കൊണ്ടുവരുന്ന പൂക്കൾ രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്നതിനാലാണിത്. പൊതുസ്ഥലങ്ങളിൽ ആഘോഷം അനുവദിക്കരുത്. വാർഡുതല സമിതിയെ സജീവമാക്കാൻ ജനമൈത്രി പോലീസിന്റെ ഇടപടലുണ്ടാകണം. സംസ്ഥാന അതിർത്തിയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ജാഗ്രത പാലിക്കണം.
കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോണ്ഫറൻസ് വഴി സംസാരിച്ചത്. രോഗവ്യാപനം തടയാൻ കഠിന ശ്രമം നടത്തുകയാണ്. ഈ ഘട്ടത്തിൽ രോഗത്തെ നിസാരവൽക്കരിക്കുന്ന ചിലരുണ്ട്. രോഗത്തെ അതിന്റെ വഴിക്കുവിടാമെന്ന സമീപനം ഒരിക്കലും പാടില്ല.
സ്ഥിതി വഷളാക്കാൻ നോക്കുന്നവരുമുണ്ട്. അത്തരക്കാരുടെ മുന്നിൽ നിസഹായരായിരിക്കരുത്. രോഗവ്യാപനം തടഞ്ഞ് ജീവൻ രക്ഷിക്കുകയെന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. രോഗികളുടെ എണ്ണം വർധിക്കുന്നത് എന്തുകൊണ്ട് എന്നത് ഓരോ പ്രദേശത്തിൻറെയും പ്രത്യേകത എടുത്ത് പരിശോധിക്കണം. വാർഡുതല സമിതികൾ ഫലപ്രദമായി പ്രവർത്തിപ്പിക്കണം. പ്രവർത്തനം പിറകോട്ടുള്ള വാർഡുകളുടെ കാര്യം പ്രത്യേകമായി പരിശോധിച്ച് പ്രവർത്തനസജ്ജമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Related