play-sharp-fill
ഇന്നോവ വാങ്ങാനെത്തിയവരെ കുരുമുളക് സ്‌പ്രേ അടിച്ച് മാല മോഷണം; അഞ്ചു പവന്റെ മാല കവർന്ന മൂന്നു പേരെ കേന്ദ്രീകരിച്ച് അന്വേഷണം; പൊലീസ് പോകുന്നത് മൊബൈൽ ഫോണിനു പിന്നാലെ

ഇന്നോവ വാങ്ങാനെത്തിയവരെ കുരുമുളക് സ്‌പ്രേ അടിച്ച് മാല മോഷണം; അഞ്ചു പവന്റെ മാല കവർന്ന മൂന്നു പേരെ കേന്ദ്രീകരിച്ച് അന്വേഷണം; പൊലീസ് പോകുന്നത് മൊബൈൽ ഫോണിനു പിന്നാലെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: പുതുപ്പള്ളിയിൽ സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ എത്തിയ ദമ്പതിമാരെ ആക്രമിച്ചു കുരുമുളക് സ്‌പ്രേ അടിച്ച് അഞ്ചു പവന്റെ സ്വർണ്ണ മാല കവർന്ന സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതം.


കേസിലെ മൂന്നു പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഘത്തിൽ മൂന്നുപേരുണ്ടെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന സൂചന. ഇതേ തുടർന്നു പ്രതികൾ തട്ടിപ്പിന് ഇരയായ ചാക്കോച്ചനെ വിളിച്ച ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളിയിൽ ചൊവ്വാഴ്ചയാണ് ദമ്പതിമാരെ ആക്രമിച്ച സ്വർണമാല കവർന്നത്. ചങ്ങനാശേരി സ്വദേശി ചാക്കോച്ചന്റെ (50) അഞ്ചു പവൻ തൂക്കമുള്ള സ്വർണ്ണമാലയാണ് കവർന്നത്.

ദമ്പതിമാരെ ആക്രമിച്ച സംഘത്തിൽ മൂന്നു പേരുണ്ടെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന സൂചന. പ്രതികൾ ചാക്കോച്ചനെ വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മാസങ്ങൾ നീണ്ടു നിന്ന തയ്യാറെടുപ്പുകൾക്കൊടുവിലാണ് പ്രതികൾ ചാക്കോച്ചനെ വിളിച്ചു വരുത്തിയതെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ചാക്കോച്ചനെ വിളിച്ച ഫോൺ നമ്പരിന്റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
മാസങ്ങൾക്കു മുൻപാണ് ഈ സംഘം ചാക്കോച്ചനെ വാഹനം വിൽപ്പനയ്ക്കായി സമീപിച്ചതെന്നാണ് സൂചന. കോട്ടയത്തെ ഒരു പ്രമുഖ ഷോറൂം വഴിയാണ് പ്രതികൾ ചാക്കോച്ചനെ ബന്ധപ്പെട്ടതായാണ് സൂചന ലഭിക്കുന്നത്. കറുകച്ചാൽ, ചങ്ങനാശേരി, വാകത്താനം, ഞാലിയാകുഴി ഭാഗം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ നിർമ്മൽ ബോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
എന്നാൽ, സംഭവത്തിനു പിന്നിലെ ദുരൂഹത പൂർണമായും നീക്കാൻ പൊലീസിനും സാധിച്ചിട്ടില്ല.

ആക്രമണത്തിനു ഇരയായവർ പറയുന്ന കഥകളിൽ ഇപ്പോഴും പൊരുത്തക്കേടുകളുണ്ടെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക സൂചനകൾ. അതുകൊണ്ടു തന്നെ വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്.