മുണ്ടക്കയത്ത് കൊവിഡ് ബാധിതയായ യുവതി ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകി ; കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരോട് പോലും അവഗണന കാണിക്കുന്ന ലോകത്ത് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്ക് നാടിന്റെ അഭിനന്ദനപ്രവാഹം
സ്വന്തം ലേഖകൻ
മുണ്ടക്കയം: കൊവിഡ് നിരീക്ഷണത്തിൽ പോകുന്നവരോടുപോലും അവഗണന കാണിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അപ്പോഴാണ് കോവിഡ് ബാധിതയായ യുവതി ശസ്ത്രക്രിയയിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്.
ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്ക് നാടിന്റെ അഭിനന്ദനപ്രവാഹമാണ്. മുണ്ടക്കയം, മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. റോസ് മാവേലിക്കുന്നേൽ, ഡോ. മേരിയമ്മ ജോസഫ്, ഡോ. ദിവ്യ എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയ വണ്ടിപ്പെരിയാർ സ്വദേശിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലിനാണ് യുവതി ചികിത്സ തേടി ആശുപത്രിയിൽ എത്തുന്നത്.
ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാൻ തീരുമാനിച്ചപ്പോഴാണ് സ്രവ പരിശോധന പോസിറ്റിവാെണന്ന ഫലവുമെത്തിയത്. യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗിയുടെ കുടുംബവും ഒപ്പം ആശുപത്രി അധികൃതരും ആദ്യമൊന്ന് പതറി.
യുവതിയുടെ ശാരീരിക അവസ്ഥ മോശമായതോടെ മറ്റു ആശുപത്രിയിലേക്ക് അയച്ചാൽ ആരും സ്വീകരിക്കില്ലന്നതും, ശസ്ത്രക്രിയ മാറ്റിെവക്കാനാവാത്തതും സങ്കീർണ്ണമായ പ്രശ്നമായിരുന്നു .
തുടർന്ന് ഡോക്ടർമാർ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം. മാത്യുവിന്റ ഉപദേശം തേടുകയായിരുന്നു. ഇതോടെ അടിയന്തരമായി ശസ്ത്രക്രീയ നടത്താൻ തീരുമാനിക്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്ന് ഡോക്ടർമാരും നഴ്‌സുമാരും അടക്കം 24 പേരും സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. തുടർന്ന് ഗൈനോക്കോളജി വിഭാഗം അടച്ചു. ക്വാറന്റൈനിൽ പോയ 24 പേരുടെയും സ്രവ പരിശോധന ഫലവും നെഗറ്റീവാണ്.
ഇതേ നാട്ടിൽ തന്നെയാണ് ഈരാറ്റുപേട്ട സ്റ്റേഷനിൽ ജോലി ചെയ്യുന്ന വണ്ടൻ പതാൽ സ്വദേശിയായ പോലീസുകാരന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.എന്നാൽ നാട്ടുകാർ ഈ കുടുംബത്തെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുന്ന രീതിയിലാണ് പെരുമാറിയത്. കോവിഡ് 19 ആർക്കും എപ്പോഴും വരാവുന്ന ഒരു അസുഖമാണ് .ഇത് വൈറൽ പനി വരുന്നതു പോലെയായി മാറിക്കഴിഞ്ഞു..അതുകൊണ്ട് കോവിഡിനെ ഭയപ്പെടുകയല്ല നേരിടുകയാണ് വേണ്ടത്.അല്ലാതെ കോവിഡ് ബാധിച്ചവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുകയല്ല വേണ്ടത്.ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് മെഡിക്കൽ ട്രസ്റ്റിലെ സംഭവം