video
play-sharp-fill

എനിക്ക് വീട്ടിൽപോകേണ്ട, അവരിനിയും എന്നെ ബസ് കയറ്റിവിടും ; നൊന്ത് പെറ്റ മക്കളുണ്ടായിട്ടും മൂന്നുമാസമായി കോട്ടയം സ്വദേശിനി മറിയം ബീവി അന്തിയുറങ്ങിയത് കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ

എനിക്ക് വീട്ടിൽപോകേണ്ട, അവരിനിയും എന്നെ ബസ് കയറ്റിവിടും ; നൊന്ത് പെറ്റ മക്കളുണ്ടായിട്ടും മൂന്നുമാസമായി കോട്ടയം സ്വദേശിനി മറിയം ബീവി അന്തിയുറങ്ങിയത് കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ

Spread the love

സ്വന്തം ലേഖകൻ

കുറ്റിപ്പുറം: കുട്ട്യേ എനിക്ക് വീട്ടിൽപോകേണ്ട അവരിനിയും എന്നെ ബസ്സ് കയറ്റിവിടും എന്നെ ഏതെങ്കിലും വൃദ്ധസദനത്തിലാക്കിരോ. നൊന്ത് പെറ്റ മക്കളുണ്ടായിട്ടും കോവിഡ് ഭീതിയ്ക്കിടയിൽ തണുപ്പും വെയിലുമേറ്റ് ബസ്റ്റാന്റിൽ മൂന്ന് മാസമായി അന്തിയുറങ്ങിയ മറിയം ബീവിയുടെ വാക്കുകളാണിത്.

നൊന്ത് പെറ്റ മക്കൾ തിരിഞ്ഞ് നോക്കാത്തതിനാൽ മറിയം ബീവി മൂന്ന് മാസമായി അന്തിയുറങ്ങിയത് കുറ്റിപ്പുറം ബസ് സ്റ്റാന്റിലായിരുന്നു. കോട്ടയം സ്വദേശിനിയായ 80 കാരിക്കാണ് മക്കളുണ്ടായിട്ടും തണുപ്പും വെയിലുമേറ്റ് കോവിഡ് ഭീതിയ്ക്കിടയിലും കുറ്റിപ്പുറം ടൗണിൽ കഴിയേണ്ടി വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണ മെത്തിക്കുന്ന കുറ്റിപ്പുറത്തെ സന്നദ്ധ പ്രവർത്തകരാണ് മറിയം ബീവിയുടെ ദുരവസ്ഥ പുറം ലോകത്തെ അറിയിച്ചത്.

ആംബുലൻസ് ഡ്രൈവർ റഷീദ്, സി.വി റഫീഖ് എന്നിവർ ചേർന്ന് തവനൂരിലെ വൃദ്ധസദനത്തിലാക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.

തുടർന്ന് വാട്‌സാപ് കൂട്ടായ്മയായ ക്ലീൻ കുറ്റിപ്പുറത്തിൽ ചർച്ചയായതോടെ ഇവരെ കോവിഡ് ടെസ്റ്റ് നടത്തി വയനാട്ടിലെ പീസ് വില്ലേജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് പി.സി അനൂപ്, അമീർ എന്നിവരുടെ സഹായത്തോടെ ഫൈസൽ പള്ളിയാലിൽ, ഫർഷാദ് എന്നിവർ ചേർന്ന് ഇവരെ വയനാട്ടിലെ അഗതി മന്ദിരത്തിലെത്തിക്കുകയായിരുന്നു.

Tags :