video
play-sharp-fill

സേവ് കേരള” സത്യഗ്രഹ സമരം 83 കേന്ദ്രങ്ങളിൽ നടത്തി

സേവ് കേരള” സത്യഗ്രഹ സമരം 83 കേന്ദ്രങ്ങളിൽ നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ലൈഫ്മിഷൻ പദ്ധതിയുടെ കമ്മീഷനായി ഒരു കോടി രൂപ ലഭിച്ചുവെന്ന സ്വർണ്ണ കള്ളക്കടത്ത് കേസ് പ്രതിയുടെ മൊഴി പിണറായി സർക്കാരിന്റെ അഴിമതിയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു.

കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിൽ 83 കേന്ദ്രങ്ങളിൽ നടന്ന ‘സേവ് കേരള’ സത്യഗ്രഹ സമര പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലാട്ട് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഴിമതി പരമ്പരകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവച്ചാൽ മാത്രം പോരെന്നും, മാപ്പ് പറഞ്ഞ് രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സിബി ജോൺ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. സെക്രട്ടറി നാട്ടകം സുരേഷ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി യൂജിൻ തോമസ്, ജനപ്രതിനിധികളായ ഗിരിജ തുളസീധരൻ, ഉദയകുമാർ, ആനി മാമ്മൻ, തങ്കമ്മ മാർക്കോസ്, ഷീന ബിനു, റ്റി.റ്റി.ബിജു, വി.കെ. വൈശാഖ്, ജയൻ.ബി.മഠം തുടങ്ങിയവർ പ്രസംഗിച്ചു.