വാഹനത്തിന് സൈഡ് നൽകിയില്ല ; ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വനിതാ പൊലീസിനെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു : രണ്ട് പേർ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കോവളം: വാഹനത്തിന് ഡൈസ് നൽകിയില്ലെന്ന് പറഞ്ഞ് ഡ്യൂട്ടികഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ വനിതാ പൊലീസ് ഓഫീസറെ വഴിയിൽ തടഞ്ഞുനിറുത്തി ആക്രമിച്ചു. വനിതാ പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.

കേസിൽ വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിന് സമീപം പഴവാർ വിളാകം വീട്ടിൽ സുവി (22), പനങ്ങോട് തുമ്പിളിയോട് നൗഫിയാ മൻസിലിൽ ഇസ്മയിൽ (22) എന്നിവരാണ് കോവളം പൊലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാത്രിയോടെ കല്ലുവെട്ടാൻകുഴി എസ്.എഫ്.എസ് സ്‌കൂളിന് സമീപം ബൈപാസിലെ സർവീസ് റോഡിലാണ് സംഭവം. വിഴിഞ്ഞം സ്റ്റേഷനിലെ ഹൈവെ പെട്രോളിംഗ് യൂണിറ്റിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറെയാണ് .യുവാക്കൾ ആക്രമിച്ചത്.

ആട്ടോറിക്ഷയിലെത്തിയ പ്രതികൾ സ്‌കൂട്ടറിൽ വരികയായിരുന്ന ഇവരെ ചവിട്ടി തള്ളിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയതോടെ അക്രമികൾ രക്ഷപെടുകയായിരുന്നു.

കോവളം സി.ഐ പി. അനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അനീഷ്‌കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഷിജു, ബിജേഷ്, ഷൈജു എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.