
മൊബൈൽ മോഷണത്തിന് കസ്റ്റഡിയിലെടുത്തയാൾ പൊലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ചു ; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും : യുവാവിനെ കസ്റ്റഡിയിലെടുത്തത് ചട്ടങ്ങൾ പാലിക്കാതെയെന്ന് സൂചന
സ്വന്തം ലേഖകൻ
തിരുവനന്തപുരം : തലസ്ഥാനത്ത് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്തയാൾ പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ.
മൊബൈൽ മോഷണത്തിന് കസ്റ്റഡിയിലെടുത്ത കരിമടം സ്വദേശി അൻസാരിയെയാണ് പൊലീസ് സ്റ്റേഷനിലെ ശൗചാലയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇയാളെ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാട്ടുകാർ മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയ പ്രതിയെ കിഴക്കേകോട്ടയിൽ നിന്ന് കൂട്ടിക്കൊണ്ടു വരികയായിരുന്നു എന്നാണ് സംഭവത്തിൽ പൊലീസ് നൽകിയിരിക്കുന്ന വിശദീകരണം.
സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. അതേസമയം അൻസാരിയെ കസ്റ്റഡിയിലെടുത്തത് ചട്ടങ്ങൾ പാലിക്കാതെയാണെന്നാണ് സൂചന. ഇയാളെ സ്റ്റേഷനിലെത്തിച്ച് മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും കേസെടുത്തില്ല. സ്റ്റേഷനിലെത്തിച്ച വിവരം ജി.ഡി ബുക്കിൽ രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ സ്റ്റേഷനിൽ എത്തിച്ച ഇയാൾ ശൗചാലയത്തിൽ തൂങ്ങിമരിക്കുകയായിരുന്നു.