video
play-sharp-fill

സ്വപ്‌ന സുരേഷിന്റെ പേരിലുള്ള ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചത് ശിവശങ്കറിന്റെ സുഹൃത്ത് വേണുഗോപാൽ ; ശിവശങ്കർ പറഞ്ഞതൊക്കെ അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് അന്വേഷണസംഘത്തോട് വേണുഗോപാൽ

സ്വപ്‌ന സുരേഷിന്റെ പേരിലുള്ള ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചത് ശിവശങ്കറിന്റെ സുഹൃത്ത് വേണുഗോപാൽ ; ശിവശങ്കർ പറഞ്ഞതൊക്കെ അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് അന്വേഷണസംഘത്തോട് വേണുഗോപാൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിമാനത്താവള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ പേരിൽ ലോക്കറുകൾ തുറന്നത് 2018 നവംബറിൽ. എന്നാൽ സ്വപ്ന സ്വർണ്ണ കള്ളക്കടത്ത് ആരംഭിച്ചത് 2019 ജൂലൈ മാസത്തിലാണ്. തന്റെയും കൂടി പേരിൽ തുറന്ന ഈ ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചത് ചാർട്ടേർഡ് അക്കൗണ്ടന്റായ വേണുഗോപാലായിരുന്നു.

സ്വപ്‌നയ്ക്ക് ലോക്കർ തുടങ്ങാൻ എം ശിവശങ്കറാണ് വേണുഗോപാലിനെ പരിചയപ്പെടുത്തുന്നത്. ശിവശങ്കറുടെ സുഹൃത്താണ് ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാൽ അയ്യർ. ലോക്കറുകളുടെ താക്കോൽ സൂക്ഷിച്ചിരുന്നത് അയ്യരാണെന്ന് വ്യക്തമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ലോക്കർ വേണുഗോപാൽ തന്നെ പല തവണ തുറന്നതായി അന്വേഷണ സംഘത്തിൽ നിന്ന് വിവരം ലഭിച്ചു. സ്വപ്‌ന നിർദ്ദേശിച്ചവരുടെ പക്കൽ പണം കൊടുത്തുവിടുകയായിരുന്നു വേണുഗോപാൽ. ഇടപാടിലെ വേണുഗോപാലിന്റെ പങ്കും അന്വേഷണ പരിധിയിലുണ്ട്.

അതേസമയം സ്വപ്നയുടെ ഇടപാടുകളിൽ പങ്കില്ലെന്നാണ് വേണുഗോപാലിന്റെ മൊഴി. ശിവശങ്കർ നൽകിയ നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും വേണുഗോപാൽ അന്വേഷണ സംഘത്തിന് മൊഴി നൽകി.