play-sharp-fill
മകൻ ഓടിച്ച സ്കൂട്ടറിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു

മകൻ ഓടിച്ച സ്കൂട്ടറിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: മകൻ ഓടിച്ച സ്കൂട്ടറിൽ നിന്ന് റോഡിൽ തെറിച്ച് വീണ് വീട്ടമ്മ മരിച്ചു. മകന് പരിക്കേറ്റു. വേളൂർ കല്ലുപുരയ്ക്കൽ കളരിക്കാലായിൽ അജിയുടെ ഭാര്യ ശുഭ അജി (39) ആണ് മരിച്ചത്. മകൻ അജിൻ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ പുത്തനങ്ങാടി – തിരുവാതുക്കൽ റോഡിലായിരുന്നു അപകടം. നഗരത്തിൽ നിന്നു വീട്ടു സാധനങ്ങളും വാങ്ങി മടങ്ങുകയായിരുന്നു ശുഭയും മകൻ അജിനും. പുത്തനങ്ങാടി കുരിശ് പള്ളിക്ക് സമീപത്ത് വച്ച് വീട്ടിൽ നിന്ന് റോഡിലേയ്ക്ക് ഒരു ഇന്നോവ പിന്നോട്ടെടുത്തു. റോഡിലേയ്ക്ക് അതിവേഗം ഇന്നോവ വരുന്നത് കണ്ട് അജിൻ സ്കൂട്ടർ ബ്രേക്ക് ചെയ്ത് നിർത്തിയതായി പൊലീസ് ഉദ്യോഗസ്ഥർ തേർഡ് ഐ ന്യൂസ് ലൈറ്റ നോട് പറഞ്ഞു. പെട്ടന്ന് സ്കൂട്ടർ ബ്രേക്ക് ചെയ്തതോടെ ബാലൻസ് തെറ്റിയ ശുഭ റോഡിൽ തലയിടിച്ച് വീണു. ശുഭ വീണതോടെ അജിനും ബൈക്കുമായി റോഡിലേയ്ക്ക് മറിഞ്ഞു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും ശുഭ മരിച്ചിരുന്നു. ട്രാഫിക് പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.