
ബാഴ്സലോണയിൽ നിന്നും കൂവി വിളിച്ച് പുറത്താക്കിയ കുടീന്യോ തിരിച്ചെത്തിയത് തിരമാല കണക്കെ: കുടീന്യോ തിരമാലയിൽ ബാഴ്സ തവിട് പൊടി
സ്വന്തം ലേഖകൻ
മ്യൂണിച്ച്: ബാഴ്സലോണയിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ബയേൺ മ്യൂണിച്ചിലേയ്ക്ക് യാത്ര തിരിച്ച കുടീന്യോയ കൂകി വിളിച്ചാണ് ബാഴ്സ ആരാധകർ യാത്രയാക്കിയത്. ആ കുക്കിവിളിയുടെ കരുത്തിൽ തിരികെ എത്തിയ കുടീന്യോ , പറന്നെത്തിയത് ഒരു തിരമാല കണക്കെയാണ്. ബാഴ്സയുടെ വലയിൽ രണ്ട് ഗോളിൻ്റെ സുനാമി തീർത്താണ് കുടീന്യോ മടങ്ങിയത്.
ബാഴ്സലോണ ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണിനെ നേരിടും മുമ്പ് തന്നെ ഉയര്‍ന്ന ചോദ്യമായിരുന്നു, കൗട്ടീനോ ബാഴ്സലോണയുടെ വില്ലനാകുമോ എന്നത്. കളി അവസാനിച്ചപ്പോൾ , ബാഴ്സലോണ ആരാധകര്‍ ഭയന്നത് തന്നെ സംഭവിച്ചു. അവര്‍ കൂവി വിളിച്ച് ക്ലബിന് പുറത്തേക്ക് പറഞ്ഞയച്ച കൗട്ടീനോ ബാഴ്സലോണയുടെ വലിയ പരാജയം ഉറപ്പിച്ച സംഭാവന ആണ് നല്‍കിയത്. സബ്ബായി എത്തി മിനുട്ടുകള്‍ക്ക് അകം രണ്ട് ഗോളും ഒരു അസിസ്റ്റും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

8-2 എന്ന ചരിത്രത്തില്‍ ഇല്ലാത്ത പരാജയത്തില്‍ ബാഴ്സലോണ വിഷമിച്ചിരിക്കുമ്പോള്‍ ഈ കൗട്ടീനോയുടെ പ്രകടനം അവരെ കൂടുതല്‍ വേദനിപ്പിക്കും. ഇന്ന് ബാഴ്സ വഴങ്ങിയ ആറാം ഗോള്‍ ഒരുക്കിയതും ഏഴ്, എട്ട് ഗോളുകള്‍ അടിച്ചതും കൗട്ടീനോ തന്നെ.
ഈ ഗോളുകള്‍ ഒന്നും ആഹ്ലാദിക്കാതിരുന്നത് കൗട്ടീമോയുടെ മര്യാദയും. ബാഴ്സലോണയില്‍ നിന്ന് ലോണടിസ്ഥാനത്തില്‍ ആണ് കൗട്ടീനോ ഇപ്പോള്‍ ബയേണില്‍ കളിക്കുന്നത്.
ബാഴ്സലോണക്ക് വേണ്ടി കളിച്ച കാലത്ത് ഒന്നും ബാഴ്സലോണക്ക് വേണ്ടി കാര്യമായി തിളങ്ങാന്‍ കൗട്ടീനോക്ക് ആയിരുന്നില്ല. ഇത് ബാഴ്സലോണയില്‍ കൗട്ടീനോ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടാനും കാരണമായിരുന്നു. ഇപ്പോള്‍ ലോണില്‍ ബാഴ്സലോണക്ക് എതിരെ വരുമ്ബോള്‍ കൗട്ടീനോ തിളങ്ങിയത് താന്‍ അല്ല പ്രശ്നം എന്നൊരു സൂചന നല്‍കല്‍ കൂടിയാണ്.