
കോട്ടയം: കോടിമത പച്ചക്കറി മാർക്കറ്റിലെ പ്രമുഖ വ്യാപാരി വി.തമ്പിപിള്ള (73) നിര്യാതനായി. സംസ്‌കാരം ആഗസ്റ്റ് 13 വ്യാഴാഴ്ച വൈകിട്ട് നാലിനു മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ. തമ്പിപിള്ളയുടെ നിര്യാണത്തിൽ കോട്ടയം മർച്ചന്റ്‌സ് അസോസിയേഷൻ ആദരാഞ്ജലികൾ രേഖപ്പെടുത്തി. ഇദ്ദേഹത്തോടുള്ള ആദര സൂചകമായി കോടിമത പച്ചക്കറി മാർക്കറ്റിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇന്നു വൈകിട്ട് 3.30 മുതൽ 4.30 വരെ അടച്ചിടും.