പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാർക്കിടയിൽ കൊവിഡ് വ്യാപനം ; 59 തടവുകാർക്ക് വൈറസ് ബാധ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തലസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാർക്കിടയിൽ വൈറസ് വ്യാപനം. തടവുകാരായ
59 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ജയിലിലെ 99 തടവുകാരിൽ നടത്തിയ ആന്റിജൻ പരിശോധന നടത്തയിരുന്നു. ഈ പരിശോധനയിലാണ് 59 പേരിൽ രോഗം സ്ഥിരീകരിച്ചത്. ജയിലിലെ തടവുപുള്ളികൾക്കിടിയിൽ വൈറസ് വ്യാപനം ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കഴിഞ്ഞ ദിവസം വിചാരണനേരിട്ടുകൊണ്ടിരിക്കുന്ന ആൾക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ അയാൾക്ക് എവിടെ നിന്ന് രോഗം ബാധിച്ചെന്ന കാര്യം വ്യക്തമെല്ല. ഇതോടെയാണ് ജയിൽ ആന്റിജൻ പരിശോധന നടത്തിയത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 1417 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് തന്നെ 297 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Third Eye News Live
0
Tags :