
തേർഡ് ഐ ബ്യൂറോ
കോട്ടയം: കനത്ത മഴയിൽ മലയോര മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ. മുണ്ടക്കയത്തിന് സമവ്യ ഇടുക്കി ജില്ലയിലെ മുക്കുളത്താണ് മലയിടിച്ചിലുണ്ടായിരിക്കുന്നത്. മുണ്ടക്കയം കൊക്കയാർ പഞ്ചായത്തിലെ വെമ്പാല ടോപ്പിലെ മലയിടിച്ചിലിൽ കൂറ്റൻ പാറയും മണ്ണും കിലോമീറ്ററുകളോളം ഒഴുകി.
ഏക്കറുകണക്കിന് ഭൂമി നഷ്ടമായി. കൊക്കയാർ പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ മദാമ്മകുളത്തിന് സമീപം മുക്കുളം വെമ്പാല ടോപ്പിൽ തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി വലിയ ശബ്ദം കേട്ടതായി കൊടുങ്ങ, ഇളങ്കാട്, മുക്കുളം സ്വദേശികൾ പറയുന്നു. രാവിലെ ആളുകൾ നടത്തിയ പരിശോധനയിലാണ് മലയിടിച്ചിൽ ശ്രദ്ധയിൽപ്പെട്ടത്?. പടിഞ്ഞാറെ പീടികയിൽ ഷൈൻ മാത്യു, വെട്ടിക്കൽ ജോർജ്കുട്ടി, പൊട്ടങ്കുളം ജോണി മാത്യു എന്നിവരുടെ ഭൂമിയിലാണ് നാശം വിതച്ചത്.
വാഗമൺ ആത്മഹത്യ മുമ്പിന് എതിർവശമാണ് മദാമ്മക്കുളവും വെമ്പാല ടോപ്പും. ഇവിടെ നിന്ന് കുത്തിറക്കമാണ്. എന്നാൽ മേഖലയിൽ ആൾ താമസമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഉരുണ്ടുവന്ന മണ്ണും പാറയും ഒന്നരകിലോമീറ്റർ താഴെ പതിച്ചു
ഇടുക്കി ജില്ലയിലെ മുക്കുളം വെമ്പാലയിൽ വൻ മലയിടിച്ചിൽ മദാമ്മകുളത്തിന്റെ താഴ്ഭാഗത്തു നിന്നും ഉണ്ടായ മലയിടിച്ചിലിൽ ഏക്കറുകണക്കിന് ഭൂമി ഇടിഞ്ഞുതാണതായി പ്രാഥമിക നിഗമനം.
കൂറ്റൻ കല്ലുകളും മണ്ണും താഴ്വാരത്തിലേക്ക് ഉരുണ്ടതായി പ്രാഥമിക നിഗമനം.ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടു കൂടിയായിരുന്നു മലയിടിച്ചിൽ ഇളംകാട് ടൗണിൽ നിന്നു തന്നെ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങൾ ദൃശ്യമാകും ഇത് മണ്ണിടിച്ചിലിന്റെ വ്യാപ്തിയെയാണ് സൂചിപ്പിക്കുന്നത്..
പ്രദേശത്ത് ഏക്കറുകണക്കിനു ഭൂമി നഷ്ടമായി. കൂറ്റൻ പാറയും മണ്ണും കിലോമീറ്ററുകളോളം ഉരുണ്ടു. തിങ്കളാഴ്ട രാത്രി 11.30ന് ആദ്യം ഇടിഞ്ഞു വലിയ ശബ്ദത്തോടെ. ബാക്കി ചൊവ്വാഴ്ച ഉച്ചയ്ക്കു ഇടിഞ്ഞു. ഇപ്പോഴും കൂറ്റൻ കല്ലുകൾ ഉരുളുന്നു.