video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeCrimeലോഡ്ജിൽ അനാശാസ്യം നടത്തിയ പത്ത് പേർ പൊലീസ് പിടിയിൽ ; പിടിയിലായ സംഘത്തിലെ സ്ത്രീക്ക് കൊവിഡ്...

ലോഡ്ജിൽ അനാശാസ്യം നടത്തിയ പത്ത് പേർ പൊലീസ് പിടിയിൽ ; പിടിയിലായ സംഘത്തിലെ സ്ത്രീക്ക് കൊവിഡ് : റെയ്ഡ് നടത്തിയ പൊലീസുകാരടക്കം നിരീക്ഷണത്തിൽ

Spread the love

സ്വന്തം ലേഖകൻ

പാലക്കാട് : രാജ്യത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ ഷൊർണ്ണൂരിൽ ലോഡ്ജിൽ വച്ച് അനാശാസ്യത്തിനിടെ പിടിയിലായ സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ലോഡ്ജിൽ റെയ്ഡ് നടത്തിയ പൊലീസുകാർ നിരീക്ഷണത്തിലാണ്.

റെയ്ഡ് നടത്തിയ ഷൊർണൂർ പൊലീസ് സ്റ്റേഷനിലെ ഏഴ് പേരെയാണ് ക്വാറന്റീനിലാക്കിയത്. ഇവർക്ക് ശനിയാഴ്ച കോവിഡ് പരിശോധന നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച കുളപ്പുള്ളി മേഘ ലോഡ്ജിൽ നടത്തിയ റെയ്ഡിൽ പിടിയിലായവരെ പരിശോധിച്ചതിൽ അസം സ്വദേശിനിക്കാണ് കഴിഞ്ഞദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോഡ്ജ് ഉടമയും മാനേജരും നാല് സ്ത്രീകളും നാല് പുരുഷൻമാരുമടക്കം 10 പേരെയാണ് അനാശാസ്യത്തിന് അറസ്റ്റ് ചെയ്തിരുന്നത്.

കേസിൽ പിടിയിലായവരെ മണിക്കൂറുകളോളം സ്റ്റേഷനിൽ വെച്ചിരുന്നു. റെയ്ഡിൽ ഓഫിസർമാരടക്കം പങ്കെടുക്കുകയും പ്രതികളെ കോവിഡ് പരിശോധനക്കും മജിസ്‌ട്രേറ്റിന് മുൻപിലും ഹാജരാക്കാൻ വനിത പൊലീസുകാർ ഉൾപ്പടെയുള്ളവർ പോവുകയും ചെയ്തിരുന്നു.

അനാശാസ്യ പ്രവർത്തനത്തിനായി ലോഡ്ജിൽ വന്നു പോയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുകയെന്നത് ഏറെ ശ്രമകരമാണെന്നതും അധികൃതരെ ആശങ്കയിലാഴ്ത്തുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments