Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി : കേരളക്കരയെ ഞെട്ടിച്ച ഇടുക്കി പെട്ടിമുടി ദുരന്തത്തിൽ മരിച്ച ആറുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി.ഇതോടെ മരിച്ചവരുടെ എണ്ണം 49 ആയി.

ഇന്ന് രാവിലെ മുതൽ നടത്തിയ തിരച്ചിലിലാണ് അപകടം നടന്ന സ്ഥലത്തിന് സമീപത്തെ പുഴയിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയർ ഫോഴ്‌സിന്റെ സ്‌കൂബ ടീം അംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് അരമണിക്കൂറിന്റെ ഇടവേളകളിൽ രണ്ട് മൃതദേഹങ്ങൾ വീതം കണ്ടെത്തിയത്. ഉരുൾപൊട്ടി വന്നപ്പോൾ ഇവർ സമീപത്തെ പുഴയിലേക്ക്ഒലിച്ചു പോയതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.

ഉരുൾപൊട്ടിയതിന്റെ അവശിഷ്ടങ്ങളും ലയങ്ങളിലെ വസ്തുവകകളുടെയും മറ്റും ഭാഗങ്ങൾ മാങ്കുളം വരെയുള്ള  പുഴയിൽ കണ്ടതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.