രാജമല ദുരന്തം : മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി ; മരണസംഖ്യ 41 ആയി ഉയർന്നു ; ഇനി കണ്ടെത്താനുള്ളത് 29 പേരെ കൂടി

രാജമല ദുരന്തം : മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി ; മരണസംഖ്യ 41 ആയി ഉയർന്നു ; ഇനി കണ്ടെത്താനുള്ളത് 29 പേരെ കൂടി

സ്വന്തം ലേഖകൻ

ഇടുക്കി: കേരളത്തെ നടുക്കിയ രാജമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരിൽ മൂന്ന് പേരുടെ കൂടി മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ഉരുൾപ്പൊട്ടലിലെ മരണസംഖ്യ 41 ആയി ഉയർന്നു. ഇന്ന് മാത്രം 15 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഉരുൾപ്പൊട്ടലിൽ കാണാതായ 29 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചാണ് നിലവിൽ തെരച്ചിൽ നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉരുൾപൊട്ടിയ ഭാഗങ്ങളിലൂടെ ശക്തമായ നീരൊഴുക്കുണ്ട്. പ്രദേശത്ത് കൂറ്റൻ പാറകൾ വന്നടിഞ്ഞിരിക്കുകയാണ്.കൂടാതെ ഉരുൾപ്പൊട്ടൽ ഉണ്ടായ സ്ഥലത്ത് ചെളിയും പാറക്കൂട്ടങ്ങളും നിറഞ്ഞിരിക്കുന്നതിനാൽ തെരച്ചിൽ നടത്തുന്നത് രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളി് ഉയർത്തുന്നുണ്ട്.

ശനിയാഴ്ചയോടെ കൂടുതൽ യന്ത്ര സാമഗ്രികൾ തെരച്ചിലിനായി സംഭവ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ കേന്ദ്രമന്ത്രി വി. മുരളീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പെട്ടിമുടി സന്ദർശിച്ചിരുന്നു.

 

Tags :