ഇരുപത് വർഷമായി റോഡ് ടാർചെയ്തില്ല; ചെളിക്കുഴിയായ വഴിയിൽ കൃഷി ഇറക്കി നാട്ടുകാരുടെ പ്രതിഷേധം
സ്വന്തം ലേഖകൻ
കോട്ടയം: ഇരുപത് വർഷമായി ടാറിംഗ് നടത്താതെ തകർന്ന് തരിപ്പണമായി ചെളിക്കുഴിയായ റോഡിൽ കൃഷിയിറക്കി നാട്ടുകാരുടെ പ്രതിഷേധം.
കോട്ടയം പാറമ്പുഴ, തിരുവഞ്ചൂർ ചൈതന്യ റസിഡന്റ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തുരുത്തേൽക്കവല – ചീനിക്കുഴി റോഡ് ഇരുപത് വർഷമായി ടാർ ചെയ്യാതെ തകർന്ന് തരിപ്പണമായി കിടക്കുകയാണ്. നിരവധി തവണ നാട്ടുകാർ അധികൃതർക്ക് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയില്ല.ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. റോഡിൽ നെൽ വിത്ത് വിതച്ച നാട്ടുകാർ വാഴ, ചേമ്പ് മുതലായ കാർഷിക വിളകളും റോഡിൽ നട്ടു. സ്ത്രീകളും കുട്ടികളും അടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു.
Third Eye News Live
0