കോട്ടയം നഗരമധ്യത്തിൽ നാഗമ്പടത്ത് കെട്ടിടത്തിന്റെ കുഴിയിൽ അജ്ഞാത മൃതദേഹം; മരിച്ചത് കെട്ടിട നിർമ്മാണ തൊഴിലാളിയെന്നു സൂചന; മൃതദേഹം കണ്ടെത്തിയത് നാഗമ്പടത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ

കോട്ടയം നഗരമധ്യത്തിൽ നാഗമ്പടത്ത് കെട്ടിടത്തിന്റെ കുഴിയിൽ അജ്ഞാത മൃതദേഹം; മരിച്ചത് കെട്ടിട നിർമ്മാണ തൊഴിലാളിയെന്നു സൂചന; മൃതദേഹം കണ്ടെത്തിയത് നാഗമ്പടത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: നാഗമ്പടത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റിനായി പണിതീർത്ത കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നാലു ദിവസമെങ്കിലും പഴക്കമുള്ള മൃതദേഹമാണ് കെട്ടിടത്തിൽ ലിഫ്റ്റ് നിർമ്മിക്കുന്നതിനായി എടുത്ത കുഴിയിൽ നിന്നും കണ്ടെത്തിയത്. മൃതദേഹത്തിനു നാലു ദിവസമെങ്കിലും പഴക്കമുണ്ടെന്നു സംശയിക്കുന്നതായി കോട്ടയം വെസ്റ്റ് പൊലീസ് അറിയിച്ചു.

നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിനു സമീപം സീസർ പാലസ് ജംഗ്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റിന്റെ കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. അതിരൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു പ്രദേശത്തെ കോൺവെന്റിലെ താമസക്കാർ നടത്തിയ പരിശോധനയിലാണ് ലിഫ്റ്റിന്റെ കുഴിയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്നു, ഇവർ വിവരം കോട്ടയം വെസ്റ്റ് പൊലീസിനെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അതിരൂക്ഷമായ ദുർഗന്ധവും മറ്റും അനുഭവപ്പെട്ടത്. കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. ഇൻക്വസ്റ്റ് അടക്കം തയ്യാറാക്കിയ ശേഷം മൃതദേഹം പുറത്തെടുത്തു. തുടർന്നു, ഇവിടെ നിന്നും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

നാഗമ്പടത്ത് നേരത്തെ രണ്ടു കന്യാസ്ത്രീകൾ ഇഷ്ടിക വീണു മരിച്ച കോൺവെന്റിനു സമീപത്തായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഇതിനു സമീപത്തായി ഫാത്തിമാ മാതാ സ്‌കിൻ കെയർ കോംപ്ലക്‌സും പ്രവർത്തിക്കുന്നു. പുതുതായി നിർമ്മിക്കുന്ന കെട്ടിടം ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉടമസ്ഥതയിലാണ്. കൊമേഷ്യൽ കെട്ടിടമായി നിർമ്മിക്കുന്ന ഇതിന്റെ ലിഫ്റ്റ് റൂമിന്റെ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന വ്യക്തിയുടേതാണ് മൃതദേഹമെന്നു സംശയിക്കുന്നു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം നടപടികൾക്കു ശേഷംമാത്രമേ മരണകാരണം വ്യക്തമാകൂ. സംഭവത്തിൽ വെസ്്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.