കോട്ടയത്ത് മഴ തുടരുന്നു..! പനച്ചിപ്പാറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു ; പാലാ – ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ വീണ്ടും വെള്ളം കയറി

കോട്ടയത്ത് മഴ തുടരുന്നു..! പനച്ചിപ്പാറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു ; പാലാ – ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ വീണ്ടും വെള്ളം കയറി

തേർഡ് ഐ ന്യൂസ് ബ്യൂറോ

കോട്ടയം : രണ്ട് ദിവസത്തിലേറെയായി ആരംഭിച്ച മഴ ജില്ലയിൽ ഇന്നും തുടരുകയാണ്. ശക്തമായ മഴയെ തുടർന്ന് പനച്ചിപ്പാറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. പൂഞ്ഞാർ പനച്ചിപ്പാറ മണ്ഡപത്തിപ്പാറ ഭാഗത്തു പുല്ലാട്ട് ബേബിയുടെ വീടുമുറ്റത്തെ കിണർ ആണ് ഇടിഞ്ഞു താഴ്ന്നത്.

പത്തു അടിയോളം താഴ്ന്ന കിണർ വീടിന്റെ തറയോട് ചേർന്നാണ് താഴ്ന്നത്. ഇതോടെ ഇയാളുടെ വീടും അപകടാവസ്ഥയിലാണ്. ഇന്ന് പുലർച്ചെ നാലു മണിയോടെ ആണ് കിണർ ഇടിഞ്ഞു താഴ്ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ശക്തമായ മഴയെ തുടർന്ന് കോട്ടയം അറത്തുട്ടി പാലത്തിന് സമീപം തോടിന്റെ വശത്തുള്ള റോഡ് ഇടിഞ്ഞു. എംസി റോഡിൽ ചെമ്പരത്തി മൂട് ഭാഗത്ത് റോഡിൽ വെള്ളം കയറിയിട്ടുണ്ട്. പാലാ ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ വീണ്ടും വെള്ളം കയറി. മഴയ്ക്ക് ഇന്നലെ ശമനം ഉണ്ടായതോടെ നേരത്തെ ഇവിടെ നിന്നും വെള്ളം ഇറങ്ങിയിരുന്നു.

കൊടുരാറിൽ-മാങ്ങാനം ഭാഗത്ത് ജലനിരപ്പ് രണ്ടടി ഉയർന്നു. മാങ്ങാനം എൽ.പി.സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നുവേളൂർ കല്ലുപുരയ്ക്കൽ, കോട്ടയം പഴയ സെമിനാരി എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. വൈക്കത്ത് മഴക്ക് ശമനമില്ലാതെ തുടരുകയാണ്. ഒപ്പം ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു