play-sharp-fill
ഇടിവെട്ടി മഴ: പിടിവിട്ട് കോട്ടയം: കോട്ടയത്ത് മഴ നിന്നു പെയ്യുന്നു: മുണ്ടക്കയത്തും മലയോരത്തും ഭീതി വിതച്ച് പാറമടകൾ; മണ്ണെടുപ്പും മലതുരന്നുള്ള കൊള്ളയും മലയോരത്തെ ഭയപ്പെടുത്തുന്നു

ഇടിവെട്ടി മഴ: പിടിവിട്ട് കോട്ടയം: കോട്ടയത്ത് മഴ നിന്നു പെയ്യുന്നു: മുണ്ടക്കയത്തും മലയോരത്തും ഭീതി വിതച്ച് പാറമടകൾ; മണ്ണെടുപ്പും മലതുരന്നുള്ള കൊള്ളയും മലയോരത്തെ ഭയപ്പെടുത്തുന്നു

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ജില്ലയിൽ രണ്ടു ദിവസമായി നിന്നു പെയ്യുന്ന പെരുമഴ, ജില്ലയുടെ മലയോര മേഖലയെ ആശങ്കയിലാക്കുന്നു. പെരുമഴയും, ഇടിവെട്ടിയെത്തുന്ന അപകട ഭീതിയുമാണ് ജില്ലയെ കാത്തിരിക്കുന്നത്. മുണ്ടക്കയത്ത് കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ജില്ലയിൽ വൻ ദുരന്തമാണ് വരാനിരിക്കുന്നതെന്ന സൂചനയാണ് നൽകുന്നത്. ഇതിനിടെയാണ് മലയോര മേഖലയിലെ പാറമടകളും, മണ്ണെടുത്ത് കുന്ന് നികത്തിയതും ഭീഷണി ഉയർത്തുന്നത്.

ജില്ലയിൽ ഏറ്റവുമധികം പാറമടകൾ പ്രവർത്തിക്കുന്നത് മുണ്ടക്കയം കാഞ്ഞിരപ്പള്ളി മേഖലകളിലാണ്. അനധികൃതമായി അല്ലാതെയുമായി പത്തിലേറെ പാറമടകളാണ് ഈ പ്രദേശങ്ങളിൽ മാത്രം പ്രവർത്തിക്കുന്നത്. മുണ്ടക്കയം മേഖലയിൽ മല തുരന്ന് പ്രവർത്തിക്കുന്ന മണ്ണ് മാഫിയക്കെതിരെ തേർഡ് ഐ ന്യൂസ് ലൈവ് കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. മുണ്ടക്കയം ടൗണിൽ നിന്നും നോക്കുമ്പോൾ മലതുരന്നെടുക്കുന്ന മാഫിയയുടെ ചിത്രങ്ങളാണ് അന്ന് തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു തന്നെയാണ് ഇപ്പോൾ മുണ്ടക്കയം പ്രദേശത്ത് നിർത്താതെയുള്ള മഴ പെയ്യുമ്പോൾ നാടിനെ ഭീതിയിലാക്കുന്നത്. മുണ്ടക്കയം കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിൽ പാറമടകൾ വൻ ശബ്ദത്തോടെയും, ആഘാതത്തോടെയും പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുകയാണ്. ഈ പാറമടകൾ ഏൽപ്പിക്കുന്ന ആഘാതത്തിന്റെ ഭീതിയാണ് പടർന്നു പിടിക്കുന്നത്. ഇത്തരത്തിൽ കുലുങ്ങിക്കിടക്കുന്ന, ഇളകിക്കിടക്കുന്ന ഭൂമി കനത്ത മഴയിൽ മണ്ണിടിച്ച് വീഴാനുള്ള സാധ്യതയാണ്. ഇതു തന്നെയാണ് മണ്ണെടുത്ത് , ഭൂമി തുരന്നു തിന്നുന്ന മാഫിയ സംഘത്തിന്റെയും ചെയ്തികളിലൂടെ കേരളം അനുഭവിക്കുന്നത്.

കോട്ടയം ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെയാണ് പെരുമഴ തുടങ്ങിയത്. ജില്ലയിലെ വിവിധ മേഖലകളിൽ വൻ മഴയാണ് അനുഭവപ്പെടുന്നത്. പാലായിലേയ്ക്കു വെള്ളം ഒഴുകിയെത്തുകയാണ്. മുണ്ടക്കയത്തും, പൂഞ്ഞാറിലും ഉച്ചയോടെ ഉരുൾപ്പൊട്ടിയിരുന്നു. ഈ വെള്ളമാണ് ഇപ്പോൾ കുത്തിയൊഴുകിയെത്തുന്നത്. ഈ സാഹചര്യത്തിൽ