മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി: കോടതിയിൽ നാണംകെട്ടിട്ടും വീണ്ടും ജാമ്യാപേക്ഷയുമായി മാലം സുരേഷ്; വ്യാഴാഴ്ച മൊഴി നൽകാൻ നിർദേശം നിലനിൽക്കെ മാലം സുരേഷ് ജാമ്യാപേക്ഷ നൽകി; സുരേഷിന്റെ കളത്തിലെ ചീട്ടുകളിക്കാർ പൊലീസിനൊപ്പം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളിയുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത നാലു പ്രതികൾ കൂടി പൊലീസിന് അനുകൂലമായി മൊഴി നൽകി. ക്രൗൺ ക്ലബിൽ ചീട്ടുകളി നടന്നിരുന്നതായി സമ്മതിച്ചിരുന്ന ഇവർ നാലു പേരും ലക്ഷങ്ങളാണ് ഇവിടെ ഒഴുകിയിരുന്നതെന്നും പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്.

മണർകാട് ക്രൗൺ ക്ലബിൽ നടന്നത് പണം വച്ചുള്ള ചീട്ടുകളിയായിരുന്നുവെന്ന പൊലീസ് വാദം സ്ഥിരീകരിച്ചാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ മുൻപാകെയാണ് പ്രതികൾ മൊഴി നൽകിയത്. നാലു പേരും ക്ലബിൽ ചീട്ടുകളി നടന്നു എന്ന പൊലീസ് വാദം അംഗീകരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ കേസിൽ സാക്ഷികളായി ചേർത്തിരുന്ന മണർകാട്ടെ വിവിധ സ്ഥാപനങ്ങളിലെ ഏഴു പേരുടെ കൂടി മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്ഥാപനത്തിൽ എന്താണ് നടക്കുന്നത് എന്നറിയില്ലെന്നു പറഞ്ഞ സാക്ഷികൾ, ഇവിടേയ്ക്ക് ദിവസവും നൂറ് കണക്കിന് ആളുകൾ എത്തിച്ചേരുന്നതായും സമ്മതിച്ചിരുന്നു.

ഇതിനിടെ, ക്രൗൺ ക്ലബിലെ ചീട്ടുകളിയുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യൽ നോട്ടീസ് നൽകിയതിനു പിന്നാലെ ക്ലബ് സെക്രട്ടറി മാലം സുരേഷ് വീണ്ടും കോടതിയിൽ ജാമ്യാപേക്ഷ നൽകി. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സുരേഷ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

വ്യാഴാഴാച രാവിലെ 11 ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ മുൻപാകെ ഹാജരാകാൻ കഴിഞ്ഞ ദിവസം അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സുരേഷ് വീണ്ടും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഞായറാഴ്ചയാണ് ഇന്നു അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് മണർകാട് മാലം വാവത്തിൽ കെ.വി സുരേഷിനു (മാലം സുരേഷ്) നോട്ടീസ് നൽകിയത്.

കഴിഞ്ഞ ആഴ്ച സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി കോടതി തള്ളിയിരുന്നു. ഇന്നു അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായില്ലെങ്കിൽ, കൂടുതൽ നടപടികളേയ്ക്കു പൊലീസ് കടക്കുമെന്നാണ് സൂചന.