video
play-sharp-fill

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു; ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ അജിതൻ മരിച്ചത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ; സഹപ്രവർത്തകന് ആദരാഞ്ജലികൾ നേർന്ന് പൊലീസ് ഡിപ്പാർട്ട്മെന്റ്

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു; ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ അജിതൻ മരിച്ചത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ; സഹപ്രവർത്തകന് ആദരാഞ്ജലികൾ നേർന്ന് പൊലീസ് ഡിപ്പാർട്ട്മെന്റ്

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. ഇടുക്കി ജില്ലയിലെ സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടർ അജിതൻ ആണ് ഇന്ന് പുലർച്ചെ മരിച്ചത്. 55 വയസ്സായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ വച്ചാണ് മരണപ്പെട്ടത്.

ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു ഇദ്ദേഹം. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന അജിതൻ്റെ ആരോഗ്യ സ്ഥിതി ഗുരുതരമായപ്പോൾ ബുധനാഴ്ച രാത്രിയാണ് ഇടുക്കിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. അജിതന്റെ ആരോ​ഗ്യ വിവരങ്ങൾ അറിയാൻ മുഖ്യമന്ത്രിയും, ആരോഗ്യ മന്ത്രിയും, സംസ്ഥാന പൊലീസ് മേധാവിയും നിരന്തരം കോട്ടയം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ഇന്ന് പുലർച്ചയോടുകൂടി മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ അർധരാത്രിയോടെ അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായിരുന്നു. സഹപ്രവർത്തകന്റെ വേർപാടിലുള്ള നിരാശയിലാണ് സംസ്ഥാന പൊലീസ് ഡിപ്പാർട്ട്മെന്റ്.

അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ സംസ്ഥാന സർക്കാർ ആദരാഞ്ജലിയർപ്പിച്ചു. അജിതന്റെ കുടുംബത്തിന് തമലായി എന്നും നിലനിൽക്കുമെന്ന് പൊലീസ് സംഘടനകൾ അറിയിച്ചു.