video
play-sharp-fill

ഓഗസ്റ്റ് രണ്ടുമുതൽ 20 വരെ കേരളത്തിന് നിർണ്ണായകം ; ഇത്തവണയും പ്രളയ സാധ്യത തള്ളിക്കളയാനാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഓഗസ്റ്റ് രണ്ടുമുതൽ 20 വരെ കേരളത്തിന് നിർണ്ണായകം ; ഇത്തവണയും പ്രളയ സാധ്യത തള്ളിക്കളയാനാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്തമഴയ്ക്ക് വ്യാഴാഴ്ചയോടെ  ശക്തി കുറയാൻ    സാധ്യത. ഓഗസ്റ്റ് രണ്ടുമുതൽ 20 വരെ സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

ഓഗസ്റ്റ് ആദ്യവാരത്തിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള വിദൂരസാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പിലുണ്ട്. ഓഗസ്റ്റ് രണ്ടുമുതൽ 20 വരെ കേരളത്തിന് നിർണായകമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോയ രണ്ടുവർഷവും കേരളത്തിൽ പ്രളയമുണ്ടായത് ഓഗസ്റ്റ് എട്ടുമുതലുള്ള ദിവസങ്ങളിൽ ലഭിച്ച അതിതീവ്രമഴ കാരണമാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ മഴകുറഞ്ഞ് ഓഗസ്റ്റിൽ കുറച്ചുദിവസം കനത്ത മഴ എന്ന രീതിയാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിലുമുണ്ടായത്. ഇത്തവണയും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കാലാവസ്ഥ വകുപ്പ് സൂചന നൽകുന്നു.

കേരളത്തിൽ കൂടുതൽ മഴപെയ്യാൻ അനുകൂലമായ അന്തരീക്ഷമാറ്റം അക്കാലത്ത് ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പാണ്. ഈ മാറ്റം അതിതീവ്രമഴയ്ക്ക് കാരണമാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും പ്രളയസാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.