play-sharp-fill
ആകാശക്കരുത്തിൽ ഇന്ത്യ ; അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ത്യൻ മണ്ണിലിറങ്ങി

ആകാശക്കരുത്തിൽ ഇന്ത്യ ; അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ത്യൻ മണ്ണിലിറങ്ങി

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ഇന്ത്യ ഇനി ആകാശക്കരുത്തിൽ തിളങ്ങും. അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ത്യൻ മണ്ണിലിറങ്ങി. റഫാൽ അംബാലയിൽ ഇറങ്ങിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് ട്വീറ്റ് ചെയ്തു. സമുദ്രാർത്തിയിൽ നിന്നും നാവിക സേന റഫാൽ വിമാനങ്ങളെ സ്വാഗതം ചെയ്തു.

സുഖോയ് വിമാനങ്ങളുടെ അകമ്പടിയോടെയാണ് വിമാനം പറന്നിറങ്ങിയത്. ചൈനയുടെ ജെ 20യെ പോലും തകർക്കാൻ ശേഷിയുള്ള റഫാൽ യുദ്ധവിമാനങ്ങൾ. ഫ്രാൻസിൽ നിന്നുള്ള 5 റഫാൽ യുദ്ധവിമാനങ്ങൾ ആണ് ഇന്ത്യൻ ആകാശത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അബുദാബിയിലെ അൽദഫ്ര വ്യോമതാവളത്തിൽ നിന്നു രാവിലെയാണ് വിമാനങ്ങൾ പുറപ്പെട്ടത്. ഫ്രാൻസിലെ മെറിനിയാക് വ്യോമതാവളത്തിൽനിന്ന് തിങ്കളാഴ്ച രാത്രിയാണ് വിമാനങ്ങൾ അബുദാബി വ്യോമതാവളത്തിലെത്തിയത്.

Tags :