
സ്വന്തം ലേഖകൻ
ഉത്തരാഖണ്ഡ്: ഉദ്ദംസിംഗ് നഗര്‍ ജില്ലയിൽ ഇനി ഹെൽമെറ്റ് വക്കാതെ പുറത്തിറങ്ങാൻ എല്ലാവനും ഒന്ന് മടിക്കും. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച യുവാവിന്റെ തല പൊലീസ് ബൈക്കിന്റെ ചാവി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിശേധം ഉയരുകയാണ്.
യുവാവിനെ പിടികൂടിയ പൊലീസ് ഇയാളുടെ നെറ്റിയില്‍ പിടിച്ചെടുത്ത ബൈക്കിന്‍റെ ചാവി ഉപയോഗിച്ച് കുത്തി മുറിവേല്‍പ്പിച്ചു. ഉത്തരാഖണ്ഡ് ഉദ്ദംസിംഗ് നഗര്‍ ജില്ലയിലെ രുദ്രപൂരില്‍ ബൈക്കില്‍ സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവാവിനെ പൊലീസ് പട്രോള്‍ സംഘം തടഞ്ഞു. മൂന്ന് പൊലീസുകാരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ബൈക്കോടിച്ച യുവാവ് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് സംഘം യുവാവിനെ കൈകാണിച്ച് നിര്‍ത്തി ബൈക്കിന്‍റെ ചാവി കൈക്കലാക്കി. ഇതിനെ തുടര്‍ന്ന് യുവാക്കളും പൊലീസും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ബൈക്കിന്‍റെ ചാവി ഉപയോഗിച്ച് ഒരു പൊലീസുകാരന്‍ യുവാവിന്‍റെ നെറ്റിയില്‍ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ സംഭവത്തിന്‍റെ ചിത്രങ്ങള്‍ എടുക്കുകയും ഇത് പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. രാത്രിയില്‍ ബൈക്കില്‍ പെട്രോള്‍ തീര്‍ന്നതിനാല്‍ അത് നിറയ്ക്കാന്‍ പുറത്തിറങ്ങിയതാണെന്നും. പെട്ടെന്ന് ഇറങ്ങിയതിനാല്‍ ഹെല്‍മെറ്റ് ധരിക്കാന്‍ വിട്ടുപോയി എന്നാണ് പരിക്കേറ്റയാൾ നല്‍കിയ മൊഴി.
സംഭവം വിവാദമായതോടെ പ്രദേശത്ത് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി. പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കുപറ്റി. പ്രദേശത്തെ എംഎല്‍എ രാജ്കുമാര്‍ തുക്രാല്‍ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും എന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. അതേ സമയം അന്വേഷണ ഭാഗമായി ഡ്യൂട്ടിയിലുണ്ടായ മൂന്ന് പൊലീസുകാരെ സസ്പെന്‍റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.