
കൊവിഡ് 19: നിയമസഭാ സമ്മേളനം മാറ്റിവക്കാൻ സാധ്യത
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാൻ സാധ്യത. ധനബിൽ പാസാക്കാനായി ഈ മാസം 27ന് ഒരു ദിവസത്തേക്കാണ് സമ്മേളനം തീരുമാനിച്ചിരുന്നത്. സമ്മേളനം മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വെള്ളിയാഴ്ച സർവകക്ഷി യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. ധനകാര്യബില്ലിന്റെ കാലാവധി നീട്ടാൻ ഓർഡിനൻസ് ഇറക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ധനകാര്യ ബില്‍ ഈ മാസം ഈ മാസം മുപ്പതോടെ അസാധുവാകും. ഈ സാഹചര്യം ഒഴിവാക്കുക എന്നതായിരുന്നു പ്രധാന അജണ്ട. ജൂലൈ 27ന് ഒരു ദിവസത്തേക്കാണ് സഭ ചേരാന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ ഓര്‍ഡിനന്‍സ് ഇറക്കി ധനകാര്യ ബില്ലിന്റെ കാലാവധി നീട്ടാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സമ്മേളനത്തിൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ വി ഡി സതീശൻ എംഎൽഎ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. പിണറായി വിജയന്‍റെ മന്ത്രിസഭക്കെതിരെ ഈ സഭ അവിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റ വരി പ്രമേയത്തിനാണ് നോട്ടീസ് നൽകിയിരുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജനപ്രതിനിധികള്‍ക്ക് മണ്ഡലങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതിനാലാണ് സഭാ സമ്മേളനം മാറ്റിവയ്ക്കുന്നതെന്നാണ് വിവരം.