എന്റെ ബിനാമി ഞാൻ തന്നെ..! മായാനദിയിൽ ഒരു രൂപ പോലും സ്വർണ്ണക്കടത്തിന്റെ ഇല്ല; ഫെയ്‌സ്ബുക്കിൽ തുറന്ന് എഴുതി നിർമ്മാതാവ്; പിന്നെ എങ്ങിനെ ആഷിക് അബു സഹ നിർമ്മാതാവായെന്നു സോഷ്യൽ മീഡിയ
തേർഡ് ഐ ബ്യൂറോ
കൊച്ചി: സ്വർണ്ണക്കടത്ത് കേസ് ആദ്യ ഘട്ടം പിന്നിട്ട് അന്വേഷണം സിനിമാ മേഖലയിലേയ്ക്കു തിരിയുമ്പോൾ ആദ്യം ഉയരുന്ന പേരുകളിൽ ഒന്ന് ആഷിക് അബുവിന്റേതായിരുന്നു. ആഷിക് അബുവിന്റെ വൈറസും, മായാനദിയും അടക്കമുള്ള ചിത്രങ്ങൾ സ്വർണ്ണക്കടത്ത് മാഫിയ സംഘത്തിന്റെ പണം ഉപയോഗിച്ച് നിർമ്മിച്ചതാണ് എന്ന പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നടന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഈ വിമർശനങ്ങൾക്കു മറുപടിയുമായി സോഷ്യൽ മീഡിയയിൽ തുറന്നെഴുതി മായാ നദിയുടെ നിർമ്മാതാവ് രംഗത്ത് എത്തിയിരിക്കുന്നത്.
തന്റെ സ്വന്തം പണം കൊണ്ടാണ് സിനിമ നിർമ്മിച്ചത് എന്നു വ്യക്തമാക്കുന്ന നിർമ്മാതാവ് മറ്റാർക്കും സിനിമയിൽ പങ്കില്ലെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് മായാ നദിയുടെ നിർമ്മാതാവായി ആഷിക് അബുവിന്റെ പേര് കൂടി പോസ്റ്ററിൽ കാണുന്നതും ഉയർത്തി സോഷ്യൽ മീഡിയ രംഗത്ത് എത്തിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിർമ്മാതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
പ്രിയ സുഹൃത്തുക്കളെ ,
ഒരു പ്രവാസി വ്യവസായി യായിരിയ്ക്കുമ്പോഴും സിനിമയോടുള്ള ഒരു പാഷൻ കൊണ്ട് തന്നെ, മലയാള സിനിമ വ്യവസായത്തിൽ, മോശമല്ലാത്ത സംരഭകത്വത്തിന് വിജയകരമായ നേതൃത്വം നൽകുന്ന ഒരു വ്യക്തിയാണ് ഞാൻ ,
നിർഭാഗ്യവശാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായ് സാമൂഹ്യ മാധ്യമങ്ങളിൽ ഞാൻ നിർമ്മിച്ച #മായാനദി എന്ന ചിത്രത്തിൻ്റെ യഥാർത്ഥ നിർമ്മാതാവ് മറ്റേതോ വിവാദ വ്യക്തിയാണ് എന്ന രീതിയിലുള്ള വാർത്ത പ്രചരിച്ചു കാണുന്നു ,
എന്തടിസ്ഥാനത്തിലാണ് ചില രാഷ്ട്രീയ സുഹൃത്തുക്കളും ,ഓൺലൈൻ പോർട്ടലുകളും ഇത്തരമൊരു അടിസ്ഥാന രഹിതമായ ,വസ്തുതകൾക്ക് നിരക്കാത്ത വ്യാജ വാർത്ത പ്രസിദ്ധീകരിയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല ?
#മായാനദി എന്ന മലയാള ചലച്ചിത്രം പൂർണ്ണമായും എൻ്റെ അക്കൗണ്ടിൽ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ് , ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര ,സംസ്ഥാന സർക്കാർ നികുതികൾ കൃത്യമായ് അടച്ചിട്ടുള്ളതാണ് ,
പ്രധാനമായ് ഈ സിനിമ നിർമ്മിയ്ക്കാൻ ഞാൻ ഒരു വ്യക്തിയുടെ കൈയ്യിൽ നിന്നും പണം കടമായോ ,നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്ന് വിനയ പുരസരം അറിയിച്ചു കൊള്ളട്ടെ !
പ്രവാസ ലോകത്തും സ്വന്തം നാട്ടിലും വിജയകരമായ് ബിസിനസ് ചെയ്യുന്ന വിവിധ കമ്പനികളുടെ ഉടമയായ എനിയ്ക്ക് മായാ നദി എന്ന എൻ്റെ സിനിമയെ കുറിച്ച് വന്ന വ്യാജ വാർത്തകളോട് സഹതപിയ്ക്കുവാനും ഖേദിയ്ക്കുവാനുമേ ഇന്നത്തെ നിലയിൽ സാധ്യമാവൂ .
ഓൺലൈൻ പോർട്ടലുകളിൽ, സമൂഹ മാധ്യമങ്ങളിൽ ഇത്തരം വ്യാജ വ്യാർത്തകൾ പടച്ച് വിടുന്നതിൽ ചില വ്യക്തികൾക്ക് എന്തു തരത്തിലുള്ള ആനന്ദമാണ് ലഭിയ്ക്കുന്നതെന്ന് ഇനിയും മനസ്സിലാവുന്നില്ല?
ദയവു ചെയ്ത് ഡെസ്കിലിരുന്നും അല്ലാതെയും ടൈപ്പ് ചെയ്യുമ്പോൾ ഒരു ഫാക്ട് ചെക്ക് നടത്തുക ,
ഞാനൊരു വ്യവസായിയാണ് ,നിരവധി ചെറുപ്പക്കാർ വിവിധ സംരഭങ്ങളിലായ് നാട്ടിലും വിദേശത്തും എന്നോടൊപ്പം ഇന്നും പ്രവർത്തിയ്ക്കുന്നുണ്ട് ,
പുതിയ സിനിമകൾക്കായുള്ള ചർച്ചകൾ ഈ കൊറോണാ ഘട്ടത്തിലും പുരോഗമിയ്ക്കുകയാണ് ,വിനോദ വ്യവസായത്തിൽ തുടർന്നും എൻ്റെ നിക്ഷേപം ഉണ്ടായിക്കൊണ്ടിരിയ്ക്കും .
ഒരു വസ്തുത അറിയുക സന്തോഷ് ടി. കുരുവിളയുടെ ബിനാമി സന്തോഷ് ടി കുരുവിള മാത്രമാണ് ,
വ്യാജ വാർത്തകൾ പരത്താതിരിയ്ക്കുക,
കൊറോണ പടർത്താതിരിയ്ക്കുക,
സുരക്ഷിതരായിരിയ്ക്കുക .
നന്ദി ! നമസ്കാരം
സന്തോഷ് ടി. കുരുവിള
Related