മുന്നറിയിപ്പ് നൽകിയിട്ടും കൊവിഡ് പ്രോട്ടോക്കൾ പാലിച്ചില്ല ; തിരുവനന്തപുരത്ത് പോത്തീസ്, രാമചന്ദ്രൻ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി
സ്വന്തം ലേഖകൻ
തിരുവനന്തപുരത്തെ : എൺപതിലധികം ജീവനക്കാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിനെ തുടർന്ന് രാമചന്ദ്രൻ, പോത്തീസ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി.
നഗരസഭയാണ് ഈ സ്ഥാപനങ്ങളുടെ റദ്ദാക്കിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെടുത്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തുറന്നു പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ സ്ഥാപനങ്ങൾ പ്രോട്ടോക്കോൾ പാലിച്ചില്ലെന്നും ഇത് കോവിഡ് വ്യാപനത്തിന് കാരണമായിയെന്നും മേയർ കെ ശ്രീകുമാർ പറഞ്ഞു.
നിലവിൽ ഈ സ്ഥാപനങ്ങളുടെ ലൈസൻസ് താത്കാലികമായിട്ടാണ് റദ്ദാക്കിയത്. നേരത്തെ നടത്തിയ പരിശോധനയിൽ രാമചന്ദ്രനിലെ എൺപതിലധികം തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
തമിഴ്‌നാട്ടിൽ നിന്നുമുള്ള ജീവനക്കാരെ ക്വാറന്റൈൻ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ജോലിക്കായി നിയോഗിച്ചിരുന്നത്.
അതേസമയം ജില്ലയിൽ 222 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് പുതിയ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ലോക് ഡൗൺ ജൂലൈ 28 വരെ നീട്ടുകയും ചെയ്തിരുന്നു.