കാണാതായ യുവതിയെ കണ്ടെത്തി മടങ്ങിയ പോലീസ് സംഘം സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചു; വനിതാ പോലീസ് ഉൾപ്പടെ മൂന്നുപേർ മരിച്ചു
സ്വന്തം ലേഖകൻ
ആലപ്പുഴ:കാണാതായ യുവതിയെ കണ്ടെത്തി മടങ്ങിയ പോലീസുകാരുടെ കാർ അപകടത്തിൽ പെട്ട് പൂർണ്ണമായി തകർന്നു.മൂന്നു പേർ മരിച്ചു. ദേശീയപാതയിൽ അമ്പലപ്പുഴ കരൂരിനു സമീപമാണ് പൊലീസ് സംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചത്.
കൊട്ടിയം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീകല(30), കാർ ഡ്രൈവർ നൗഫൽ, കൊട്ടിയം സ്വദേശിനിയായ ഹസീന (30) എന്നിവരാണു മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിവിൽ പൊലീസ് ഓഫിസർ നിസാറി(42)നെ ഗുരുതര പരുക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ചരയോടുകൂടി കരൂരിൽ ദേശീയ പാതയിലാണ് അപകടം.
കൊട്ടിയം സ്വദേശി ഹസീനയെ കാണാതായതായി പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി അങ്കമാലിയിലെത്തി ടിയാരിയെ കണ്ടെത്തി കൂട്ടിക്കൊണ്ടു വരുന്നതിനിടെയാണ് അപകടം. മൂന്നു പേരുടെയും മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Third Eye News Live
0