ഇൻസ്റ്റഗ്രാമിലൂടെ ഇനി ഷോപ്പിങ്ങും നടത്താം ; ഫെയ്‌സ്ബുക്ക് പേ ഉപയോഗിച്ച് പണമിടപാടും : പുത്തൻ അപ്ഡേറ്റുകളുമായി ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാമിലൂടെ ഇനി ഷോപ്പിങ്ങും നടത്താം ; ഫെയ്‌സ്ബുക്ക് പേ ഉപയോഗിച്ച് പണമിടപാടും : പുത്തൻ അപ്ഡേറ്റുകളുമായി ഇൻസ്റ്റഗ്രാം

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ഗുണഭോക്തക്കൾക്കായി പുത്തൻ അപ്‌ഡേറ്റുകളുമായി ഇൻസ്റ്റഗ്രാം. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വാങ്ങുന്നതിനുമായി ഇൻസ്റ്റഗ്രാമിൽ പ്രത്യേകം ഷോപ്പിങ് സെക്ഷൻ ആരംഭിച്ചു.

അമേരിക്കയിലാണ് ഈ പുത്തൻ അപ്‌ഡേറ്റ് ലഭ്യമാവുക. ഇൻസ്റ്റഗ്രാമിലൂടൈ പുതിയ ഷോപ്പ് പേജിൽ ഉപയോക്താക്കളുടെ പ്രൊഫൈലിനേയും ആപ്പ് ഉപയോഗത്തേയും അടിസ്ഥാനമാക്കിയിരിക്കും ഉൽപ്പന്നങ്ങൾ നിർദേശിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ഫെയ്‌സ്ബുക്ക് പേ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് പണമിടപാട് നടത്താനും സാധിക്കും.

ഇസ്റ്റാഗ്രാമിലെ എക്‌സ്‌പ്ലോർ മെനുവിലാണ് പുതിയ ഷോപ്പ് സെക്ഷൻ ഉണ്ടാവുക. ഷോപ്പ് പേജ് ഫീഡിൽ വിവിധ വിൽപ്പനക്കാരിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ കാണാനും സാധിക്കും.

ഫെയ്‌സ്ബുക്ക് പേ സേവനത്തിൽ നിങ്ങളുടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകിയാൽ ഇടപാടുകൾ നടത്തുന്നതിനായി സേവനം പ്രയോജനപ്പെടുത്താം. ഈ സൗകര്യം അധികം വൈകാതെ തന്നെ മറ്റ് രാജ്യങ്ങളിലേക്കും എത്തിച്ചേക്കും.

Tags :