Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചെന്നൈ: പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയ കോളജ് വിദ്യാര്‍ഥിനിയെ കാമുകന്‍ കുത്തിക്കൊന്നു. എംആര്‍ ഗാര്‍ഡനിലെ പെണ്‍കുട്ടിയുടെ വീട്ടിനുള്ളില്‍ വെച്ച്‌ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം നടന്നത്.

യുവാവിന്റെ ആക്രമണം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവിനും ഗുരുതരമായി പരിക്കേറ്റു. കുത്തേറ്റ ഐശ്വര്യയെന്ന പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ രതീഷ് എന്നയാളെ തിരിച്ചറിഞ്ഞതായും ഇയാളെ കണ്ടെത്താനായില്ല അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു.

ഒരേ കോളജില്‍ പഠിക്കുന്ന ഐശ്വര്യയും പ്രതിയായ രതീഷും തമ്മില്‍ പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഐശ്വര്യ ബന്ധം ഉപേക്ഷിച്ചു. ഐശ്വര്യയുടെ വീട്ടിലെത്തിയ രതീഷ്‌ ബന്ധം തുടരാന്‍ നിര്‍ബന്ധിക്കുകയും പെണ്‍കുട്ടി വിസമ്മതിച്ചതിനെ തുടര്‍ന്ന് കുത്തിയതായും പൊലീസ് പറഞ്ഞു.