play-sharp-fill
കൊവിഡ് വ്യാപനം രൂക്ഷം : തലസ്ഥാനത്ത് തീരദേശ മേഖലകളിൽ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം രൂക്ഷം : തലസ്ഥാനത്ത് തീരദേശ മേഖലകളിൽ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തീരദേശ മേഖകലകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തീര പ്രദേശത്തേക്ക് വരുന്നതിനോ ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നതിനോ ആരെയും അനുവദിക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് പ്രതിരോധത്തിൽ തീരപ്രദേശത്ത് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല. പക്ഷേ കൊവിഡ് വൈറസ് പടരുന്നത് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യസാധനങ്ങൾ പ്രദേശത്ത് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

അതേസമയം വൈറസ് പ്രതിരോധത്തിനായി തീരദേശമേഖകളെ മൂന്ന് സോണുകളായി തിരിച്ചിട്ടുണ്ട്. മൂന്ന് സോണുകളിലും എസ്.പിയ്ക്ക്‌
ചുമതല നൽകിയിരിക്കുന്നത്.