play-sharp-fill
ഒടുവിൽ തൂക്കിലേറ്റിയത് റിപ്പർ ചന്ദ്രനെ; കഴുമരം കാത്ത് പതിനഞ്ചോളം പേർ

ഒടുവിൽ തൂക്കിലേറ്റിയത് റിപ്പർ ചന്ദ്രനെ; കഴുമരം കാത്ത് പതിനഞ്ചോളം പേർ

സ്വന്തം ലേഖകൻ

കൊച്ചി: റിപ്പർ ചന്ദ്രന്റെ വധശിക്ഷയാണ് കേരളത്തിൽ ഏറ്റവും ഒടുവിൽ നടപ്പാക്കിയത്. 1991 ൽ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു ചന്ദ്രനെ തൂക്കിലേറ്റിയത്. ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണി, ജിഷ വധക്കേസിലെ പ്രതി അസം സ്വദേശി അമീറുൾ ഇസ്‌ളാം, പുത്തൻവേലിക്കര ഇരട്ടക്കൊല കേസിലെ പ്രതി ദയാനന്ദൻ, പുത്തൂർ ഷീല വധക്കേസിലെ ഒന്നാം പ്രതി കനകരാജൻ, കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതി ഉണ്ണി, ആമയൂരിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി റജി, ആറ്റിങ്ങൽ ഇരട്ട കൊലക്കേസിലെ ഒന്നാംപ്രതി നിനോ മാത്യു തുടങ്ങി 15 ലേറെ പ്രതികൾക്ക് കേരളത്തിലെ വിവിധ കോടതികൾ വധശിക്ഷ വിധിച്ചിരുന്നു. ഇക്കൂട്ടത്തിലേക്കാണ് ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ പ്രതികളായ പൊലീസുകാരും എത്തുന്നത്. ഇവരിൽ ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ ദയാഹർജി രാഷ്ട്രപതി തള്ളിയിട്ടുമുണ്ട്.