video
play-sharp-fill

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ കന്യാസ്ത്രീ ആകാൻ സഭ വിളിച്ചു: നഴ്‌സും കന്യാസ്ത്രീയും ആകാതെ രക്ഷപെട്ടതിനെപ്പറ്റി തുറന്നടിച്ച് റിമി ടോമി : റിമി ടോമി കന്യാസ്ത്രി ആയിരുന്നെങ്കിലോ…?

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ കന്യാസ്ത്രീ ആകാൻ സഭ വിളിച്ചു: നഴ്‌സും കന്യാസ്ത്രീയും ആകാതെ രക്ഷപെട്ടതിനെപ്പറ്റി തുറന്നടിച്ച് റിമി ടോമി : റിമി ടോമി കന്യാസ്ത്രി ആയിരുന്നെങ്കിലോ…?

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : മലയാള സിനിമയിലെ എനർജിയുള്ള പാട്ടുകാരിൽ ഒന്നാം സ്ഥാനത്താണ് റിമി ടോമി. പാലായിലെ ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച ഒരാളാണ് റിമി ടോമി. പാലായിലെ വീട്ടിൽ ജനിച്ച പെൺകുട്ടികൾ , ഒരു നേഴ്‌സോ കന്യാസ്ത്രീയെ ആകാതെ എങ്ങനെ ഈ സംഗീത ലോകത്ത്‌ എത്തിപ്പെട്ടു എന്നത് പലപ്പോഴും മലയാളികള്‍ ചോദിച്ച ഒരു ചോദ്യമാണ്. ഇതിനെക്കുറിച്ച്‌ റിമി ടോമി വാചാലയാകുന്ന ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ചലച്ചിത്ര പിന്നിണി ഗായികയായെത്തി പിന്നീട് അഭിനയരംഗത്തേക്ക് ചുവടുവെച്ച നടിയാണ് റിമി ടോമി.ടെലിവിഷന്‍ അവതാരകയായും താരം സജീവമാണ്. സ്റ്റേജ് പരിപാടികളിലും മറ്റുമൊക്കെയായി സദസ്സിനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള പ്രകടനവുമായാണ് റിമി എത്താറുള്ളത്. റിമിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളെല്ലാം അതിവേഗം തരംഗമായി മാറാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നെങ്കില്‍ കന്യാസ്ത്രി അല്ലങ്കില്‍ നേഴ്സ് ഇത് രണ്ടില്‍ ഏതെങ്കിലും ഒന്ന് താന്‍ ആകുമായിരുന്നു.കന്യാസ്ത്രി ആയിരുന്നെങ്കില്‍ ഉറപ്പായും ഞാന്‍ മഠം പൊളിച്ച്‌ ചാടും എന്നും റിമി പറയുന്നുണ്ട്.അതുകൊണ്ട് സഭ രക്ഷപെട്ടെന്ന് പറയാം.പത്താം ക്ലാസ് വരെ കറക്ട ആയിട്ട് കൊയര്‍ പാടുന്ന വ്യക്തിയായിരുന്നു ഞാന്‍. എല്ലാ കുര്‍ബാനയിലും മുടങ്ങാതെ പങ്കെടുത്തിരുന്നു.

അങ്ങനെ എന്നെ സഭയിലേക്കെടുത്താലോ എന്ന് ചിന്ദിച്ചു.ഒന്‍പതാം ക്ലാസ് വരെ ഞാനും അതിന് സമ്മതം മൂളിയിരുന്നു.പത്താം ക്ലാസ് കഴിയുമ്പോ വിളിച്ചാമതി എന്ന് പറഞ്ഞിരുന്നു.എന്നാല്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോ എല്ലാം തകിടം മറിഞ്ഞു. അപ്പോഴത്തെ പെണ്‍കുട്ടികളുടെ മനസ് മാറിത്തുടങ്ങുമല്ലോ.അപ്പൊ സിസ്റ്റേഴ്സ് വിളിക്കാന്‍ വന്നു അന്ന് ഞാന്‍ പറഞ്ഞു സിസ്റ്ററെ എനിക്ക് ഇപ്പോള്‍ കന്യാസ്ത്രി അകാന്‍ വയ്യ കുറച്ചുടെ കഴിയട്ടെ എനിക്ക് പാട്ടിലൊക്കെ കുറച്ചൂടെ ശ്രദ്ധിക്കണം എന്ന് ആഗ്രഹമുണ്ടന്ന് പറഞ്ഞു.അതുകൊണ്ട് തന്നെ സഭ രക്ഷപെട്ടു എന്നാണ് റിമി പറയുന്നത്.

ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകളെ തുടര്‍നായിരുന്നു റിമിയുമായുള്ള 11 വര്‍ഷം നീണ്ട ദാമ്ബത്യം അവസാനിപ്പിച്ചത്. റോയ്‌സ് കിഴക്കൂടനുമായി 2008 ഏപ്രില്‍ മാസത്തിലായിരുന്നു റിമി ടോമിയുടെ വിവാഹം.ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്സും തമ്മില്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്ത വന്നത് ഏവരെയും ഞെട്ടിച്ചിരുന്നു.

വിവാഹമോചനത്തിന് ശേഷം കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും നാടുചുറ്റി വിഷമം മാറ്റുകയായിരുന്നു താരം. എന്നാല്‍ വിവാഹമോചനത്തിന് മുന്‍പ് അടുത്തിടെ റിമിടോമി ചില വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും സെലിബ്രിറ്റി ലൈഫ് ഇഷ്ടമില്ലാത്ത ആളായിരുന്നു റോയ്സ്.