video
play-sharp-fill
ആകാശപ്പാത പൊളിച്ചു കളയണം: ബി.ജെ.പി; കോട്ടയം ആകാശ നടപ്പാതയിൽ കൃഷി ഇറക്കി പ്രതിഷേധവുമായി ബി.ജെ.പി

ആകാശപ്പാത പൊളിച്ചു കളയണം: ബി.ജെ.പി; കോട്ടയം ആകാശ നടപ്പാതയിൽ കൃഷി ഇറക്കി പ്രതിഷേധവുമായി ബി.ജെ.പി

സ്വന്തം ലേഖകൻ

കോട്ടയം: പണിതീരാത്ത കോട്ടയത്തെ ആകാശ നടപ്പാതയിൽ പ്രതീകാത്മകമായി കൃഷി ഇറക്കിയതു കണ്ടിട്ടെങ്കിലും സ്ഥലം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷണൻ ഇതിന്റെ പണി പൂർത്തിയാക്കണമെന്നു ബി.ജെപി സംസ്ഥാന സമിതി അംഗം എൻ. ഹരി.

ആകാശപ്പാത പൊതുജനങ്ങൾക്കായി സഞ്ചാരയോഗ്യമാക്കുകയോ അല്ലെങ്കിൽ പ്രഹസനമായ ഈ ആകാശ നടപ്പാത പൊളിച്ചുമാറ്റുകയോ വേണം. മനോഹരമായിരുന്ന ഈ റൗണ്ടാന പൊളിച്ചുമാറ്റിയതിന്റെ പിന്നിലെ യഥാർത്ഥ്യം പൊതുജനങ്ങളോട് പറയാൻ തയ്യാറാകണമെന്നും മാറി മാറി ഭരിക്കുന്ന സർക്കാരിന്റെ അലംഭാവവും ഇതിൽ വ്യക്തമാണെന്നും അദ്ധേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്രമല്ല കോൺഗ്രസ്സ് ഭരണപക്ഷമായ കോട്ടയം നഗരസഭയുടെ മുൻവശത്തായിട്ടുപ്പോലും ഇതിന്റെ പണി പൂർത്തിയാകാത്ത എം.എൽ.എയുടെ നടപടി പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആകാശ നടപ്പാതയിൽ കൃഷി ഇറക്കിയുള്ള പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഇനിയും ഇത് സഞ്ചാരയോഗ്യമാക്കാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇനിയും ഇത്തരം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് അനിൽകുമാർ ടി.ആർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജന:സെക്രട്ടറി ലിജിൻ ലാൽ, മേഖലാ സെക്രട്ടറി ടി.എൻ ഹരികുമാർ,ജില്ലാ വൈ. പ്രസിഡന്റുമാരായ കെ.പി ഭുവനേശ്, റീബാ വർക്കി,

യുവമോർച്ച സംസ്ഥാന വൈ: പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, നിയോജകമണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ്, നേതാക്കളായ കുസുമാലയം ബാലകൃഷ്ണൻ, ബിനു ആർ വാര്യർ,വരപ്രസാദ്, സന്തോഷ് ടി.ടി, ഗിരീഷ് വടവാതൂർ, സുരേഷ് ശാന്തി,വിനു ആർ. മോഹൻ തുടങ്ങിയവർ സംസാരിച്ചു.