മണർകാട് നാലു മണിക്കാറ്റിലെ ചീട്ടുകളി കേന്ദ്രത്തിൽ പൊലീസിന്റെ മിന്നൽ പരിശോധന: ലക്ഷങ്ങൾ പിടിച്ചെടുത്തു; നിരവധി ആളുകൾ പിടിയിൽ; പരിശോധന പുരോഗമിക്കുന്നു; തേർഡ് ഐ ബിഗ് ഇംപാക്ട്

മണർകാട് നാലു മണിക്കാറ്റിലെ ചീട്ടുകളി കേന്ദ്രത്തിൽ പൊലീസിന്റെ മിന്നൽ പരിശോധന: ലക്ഷങ്ങൾ പിടിച്ചെടുത്തു; നിരവധി ആളുകൾ പിടിയിൽ; പരിശോധന പുരോഗമിക്കുന്നു; തേർഡ് ഐ ബിഗ് ഇംപാക്ട്

ക്രൈം ഡെസ്‌ക്

മണർകാട്: മണർകാട് നാലു മണിക്കാറ്റിനു സമീപത്തേത് അടക്കമുള്ള രഹസ്യ ചീട്ടുകളി കേന്ദ്രങ്ങളിൽ പൊലീസിന്റെ മിന്നൽ പരിശോധന. ബ്ലേഡ് മാഫിയ സംഘത്തലവന്റെയും ഗുണ്ടാ മാഫിയ തലവൻമാരുടെയും സംരക്ഷണയിൽ മണർകാട് നടന്നിരുന്ന ലക്ഷങ്ങളുടെ ചീട്ടുകളിയാണ് പൊലീസ് പിടികൂടിയത്. സംസ്ഥാനത്തെ പൊലീസിലെ ഉന്നതന് അടക്കം കൈക്കൂലി നൽകിയാണ് ചീട്ടുകളി നടത്തുന്നതെന്നു സംഘം നേരത്തെ നാട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു.

ഇതു സംബന്ധിച്ചു രാവിലെ തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മണർകാട്ടെ കേന്ദ്രത്തിൽ പൊലീസ് റെയിഡ് നടത്തിയതും, ലക്ഷങ്ങളുമായി ചീട്ടുകളി സംഘാംഗങ്ങളെ പിടികൂടിയതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലേഡ് മാഫിയ തലവനും, നിരവധി ക്രിമിനൽക്കേസുകളിലും കൊലക്കേസുകളിലും പ്രതിയായ യുവാക്കളും അടങ്ങുന്ന സംഘം നിയന്ത്രിച്ചിരുന്ന ചീട്ടുകളി കളത്തിലാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധന നടത്തിയത്. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി അനീഷ് വി.കോരയുടെ നേതൃത്വത്തിലാണ് മണർകാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം പരിശോധന നടത്തിയത്.

ഇവിടെ നിന്നും നിരവധി ആളുകളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ലക്ഷങ്ങളാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. പൊലീസ് പിടികൂടിയ തുക എണ്ണിത്തീർക്കുന്നതിനു തന്നെ മണിക്കൂറുകൾ വേണ്ടി വരുമെന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ഇവിടെ നിന്നും വാഹനങ്ങളും ചീട്ടും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇന്നത സ്വാധീനമുള്ള പ്രതികൾ രക്ഷപെടാതിരിക്കുന്നതിനായി അന്വേഷണത്തിലും പരിശോധനയിലും പങ്കെടുത്ത എല്ലാ പൊലീസ് ഉദ്യോഗസ്ഥരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു.

പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രം പൊലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ സ്വിച്ച് ഓൺ ചെയ്താൽ മതിയെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്.