
ഇടുക്കി ജില്ലയിൽ ഇന്ന് ആരോഗ്യ പ്രവർത്തക ഉൾപ്പെടെ 5പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: ആരോഗ്യ പ്രവർത്തകയുടെ രോഗ ഉറവിടം വ്യക്തമല്ല; നിരവധി പേരുമായി സമ്പർക്കം
സ്വന്തം ലേഖകൻ
തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് പുതുതായി 5പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരു ആരോഗ്യ. പ്രവർത്തകയും ഉൾപ്പെടുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ, ചിന്നക്കനാൽ സ്വദേശിനി (28)യായ ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു എന്നത് ആശങ്ക വർധിപ്പിക്കുന്നു. ഇവർക്ക് രോഗം പകർന്നത് എവിടെ നിന്ന് എന്നത് വ്യക്തമല്ല. ഇവർ മേയ് 31ന് ഹൈദരാബാദിൽ പോയി വന്നു നിരീക്ഷണ കാലാവധി പൂർത്തിയാക്കിയിരുന്നു.വ അതിന് ശേഷം ബന്ധുവിനോടൊപ്പം എറണാകുളത്ത് പോയിരുന്നു. ചിന്നക്കനാൽ പിഎച്ച്സി യിലെ സ്റ്റാഫ് നഴ്സ് ആണിവർ. ജൂലൈ 08 വരെ ആശുപത്രിയിൽ ജോലിയിൽ ഉണ്ടായിരുന്നു. 9നാണ് ഇവർ ശ്രവ പരിശോധനയ്ക്ക് വിധേയയായത്.
ജൂൺ 26 ന് ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ തൊടുപുഴ കാരിക്കോട് സ്വദേശി (46). ഇയാൾ അൾജീരിയയിൽ നിന്ന് ഡൽഹിയിലെത്തി ഏഴു ദിവസം ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞതിനുശേഷം ഡൽഹിയിൽ നിന്നും വിമാനത്തിൽ കൊച്ചിയിലെത്തി. അവിടെ നിന്ന് ടാക്സിയിൽ കാരിക്കോട് എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ജൂൺ 30ന് റാസ് അൽ ഖൈമയിൽ (യുഎഇ) നിന്നും കൊച്ചിയിലെത്തിയ വാഴത്തോപ്പ് സ്വദേശി (31). കൊച്ചിയിൽ നിന്നും സുഹൃത്തുക്കളോടൊപ്പം വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ 28 ന് ഷാർജയിൽ നിന്നും കൊച്ചിയിലെത്തിയ ചക്കുപള്ളം സ്വദേശി (40). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂൺ 28 ന് അബുദാബിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ ചക്കുപള്ളം സ്വദേശിനി (40). തിരുവനന്തപുരത്ത് നിന്നും കെഎസ്ആർടിസി ബസിൽ കോട്ടയത്തെത്തി. അവിടെ നിന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
അതേസമയം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4_പേർ ഇന്ന് രോഗമുക്തി നേടി. ജൂണ്‍ 11 ന് ഡല്‍ഹിയില്‍ നിന്നെത്തി ജൂണ്‍ 25 ന് കൊവിഡ് 19 സ്ഥിരീകരിച്ച നെടുങ്കണ്ടം സ്വദേശി, ജൂണ്‍ 14 ന് യുഎഇ യില്‍ നിന്നെത്തി ജൂണ്‍ 29 ന് കൊവിഡ് 19 സ്ഥിരീകരിച്ച നെടുങ്കണ്ടം സ്വദേശി, ജൂണ്‍ 15ന് ഹരിയാനയില്‍ നിന്നെത്തി ജൂണ്‍ 18ന് കൊവിഡ് 19 സ്ഥിരീകരിച്ച ഉടുമ്പന്നൂർ സ്വദേശി, ജൂണ്‍ 23ന് ഒമാനില്‍ നിന്നെത്തി ജൂണ്‍ 26ന് കൊവിഡ് സ്ഥിരീകരിച്ച വണ്ടിപ്പെരിയാർ സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ ജില്ലയിൽ 98 പേരാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.