video
play-sharp-fill

ഇന്ന് സംസ്ഥാനത്ത് 488 പേർക്കു കൊവിഡ് 19:  രണ്ട് മരണവും; 143 പേർ രോഗ വിമുക്തർ; 234 പേർക്കു സമ്പർക്കത്തിലൂടെ രോഗം

ഇന്ന് സംസ്ഥാനത്ത് 488 പേർക്കു കൊവിഡ് 19: രണ്ട് മരണവും; 143 പേർ രോഗ വിമുക്തർ; 234 പേർക്കു സമ്പർക്കത്തിലൂടെ രോഗം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 488 പേർക്കു കൊവിഡ് രോഗം സ്ഥ്ിരീകരിച്ചു. 234 പേർക്കു സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തു നിന്നും വന്ന 167 പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 76 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു പേരാണ് ഇന്നു സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് ഇതു സംബന്ധിച്ചുള്ള വിശദീകരണം നൽകിയത്.

തിരുവനന്തപുരത്ത് 66 വയസുള്ള സൈനുദീൻ, കൊച്ചിയിൽ പി.കെ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ചത്. ആരോഗ്യ പ്രവർത്തരായ രണ്ടു പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബി.എസ്.എഫ്, ഐബിപിടി ഉദ്യോഗസ്ഥരായ നാലു പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവന്തപുരം ആറ്, കൊല്ലം 26, പത്തനംതിട്ട 43 , ആലപ്പുഴ 11, കോട്ടയം ആറ്, ഇടുക്കി നാല്, എറണാകുളം മൂന്ന്, തൃശൂർ 17, പാലക്കാട് ഏഴ്, മലപ്പുറം 15, കോഴിക്കോട് നാല്, കണ്ണൂർ ഒന്ന് എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ കണക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

12104 സാമ്പിളുകൾ പരിശോദിച്ചു. 1.82 ലക്ഷം ആളുകൾ നിരീക്ഷണത്തിലുണ്ട്. 3194 പേർ ആശുപത്രികളിലുണ്ട്. ഇന്നു മാത്രം 570 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ ആകെ 2.39 ലക്ഷം സാമ്പിളുകൾ പരിശോധനയ്ക്കു അയച്ചു.

തിരുവന്തപുരത്ത് 69 ൽ 46 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. എവിടെ നിന്നു രോഗം ബാധിച്ചു എന്നറിയാത്ത 11 കേസുകളും ജില്ലയിലുണ്ട്.