video
play-sharp-fill

പ്രഭാസിന്റെ പുതിയ ചിത്രം രാധേശ്യാം, ഫസ്റ്റ്‌ലുക്കിന് ഉഗ്രന്‍ വരവേല്‍പ്പ്

പ്രഭാസിന്റെ പുതിയ ചിത്രം രാധേശ്യാം, ഫസ്റ്റ്‌ലുക്കിന് ഉഗ്രന്‍ വരവേല്‍പ്പ്

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ : സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. രാധേശ്യാം എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഫസ്റ്റ്‌ലുക്കിനൊപ്പമാണ് അണിയറപ്രവര്‍ത്തകര്‍ പേര് പ്രഖ്യാപിച്ചത്.

പൂജാ ഹെഗ്‌ഡെ- പ്രഭാസ് താരജോഡികളായി എത്തുന്ന ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഭാസും പൂജയും ഒന്നിച്ചു നില്‍ക്കുന്ന റൊമാന്റിക് ചിത്രമാണ് ഫസ്റ്റ്‌ലുക്കിലൂടെ പുറത്തുവിട്ടത്. നേരത്തെ തന്നെ പ്രഭാസിന്റെ പുതിയ ചിത്രം റൊമാന്റിക്ക് ചിത്രമാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താരത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് ഫസ്റ്റ്‌ലുക്ക് ആരാധകരുമായി പങ്കുവെച്ചത്. ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് നിമിഷങ്ങള്‍ക്കകം ഒട്ടനവധിപ്പേരാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. മലയാളം ഉള്‍പ്പെടെ നിരവധി ഭാഷയിലുള്ള ഫസ്റ്റ് പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്.

പ്രഭാസിന്റെ ഇരുപതാം ചിത്രമെന്ന പ്രത്യേകതയോടെ എത്തുന്ന രാധേശ്യാം സംവിധാനം ചെയ്യുന്നത് പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണ കുമാര്‍ ആണ്.

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര, ഡി.ഓ.പി- മനോജ് പരമഹംസ.