play-sharp-fill
സംസ്ഥാനത്ത് ആദ്യമായി സൂപ്പർ സപ്രെഡ് ഉണ്ടായ പൂന്തുറയിൽ അടുത്ത രണ്ടാഴ്ച നിർണ്ണായകം ; പ്രദേശത്ത് നിന്നും പുറത്തേക്ക് പോയവരുടെ സമ്പർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്‌കരമെന്ന് അധികൃതർ

സംസ്ഥാനത്ത് ആദ്യമായി സൂപ്പർ സപ്രെഡ് ഉണ്ടായ പൂന്തുറയിൽ അടുത്ത രണ്ടാഴ്ച നിർണ്ണായകം ; പ്രദേശത്ത് നിന്നും പുറത്തേക്ക് പോയവരുടെ സമ്പർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്‌കരമെന്ന് അധികൃതർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സൂപ്പർ സ്‌പ്രെഡുണ്ടായ പൂന്തുറയിൽ വരാനിരിക്കുന്ന രണ്ടാഴ്ച നിർണ്ണായകം. പൂന്തുറയിൽ നിന്നും പുറത്തേക്ക് പോയവരുടെ സമ്പർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്‌കരമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.

കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി കൊണ്ടുപോയവരിലൂടെ പുറത്തും രോഗവ്യാപനമുണ്ടായോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക. പൂന്തുറയിൽ രോഗവ്യാപനം രൂക്ഷമായാൽ ട്രിപ്പിൾ ലോക്ക് ഡൗൺ നീളും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ മത്സ്യത്തൊഴിലാളികളും വിൽപ്പനക്കാരുമാണ്. തിരക്കേറിയ മാർക്കറ്റിലെത്തി പൂന്തുറയ്ക്ക് പുറത്തുള്ളവരും മീൻ വാങ്ങിയിട്ടുണ്ട്. വിൽപ്പനയ്ക്കായി പലരും മത്സ്യം പുറത്തേക്ക് കൊണ്ടു പോയിട്ടുമുണ്ട്.

ഇത് ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ വ്യാപനത്തിന് വഴിയൊരുക്കുമോയെന്നതാണ് ആശങ്ക. ഈ സമ്പർക്ക പട്ടിക കണ്ടെത്താനാണ് ഇപ്പോൾ തീവ്രശ്രമം നടന്നു വരുന്നത്.

പ്രതിദിനം 500 ആന്റിജൻ ടെസ്റ്റുകൾ പൂന്തുറ മേഖലയിൽ മാത്രം നടത്തുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് ചികിത്സാ പ്രോട്ടോക്കോളിൽ ആദ്യം മാറ്റമുണ്ടാകുന്നതും പൂന്തുറയിലാകും.

ജില്ലയിൽ ഇതിനോടകം രോഗികൾ 300 കടന്നു. രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവ് തുടർന്നാൽ ചികിത്സാ രീതിയിൽ മാറ്റം ആലോചിക്കും.

അതേസമയം വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂന്തുറയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിലവിലെ നിയന്ത്രണങ്ങൾ ഫലം കണ്ട് തുടങ്ങാൻ രണ്ടാഴ്ച്ചയെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.