റോഡ് അപകടങ്ങൾ കുറയ്ക്കാൻ റോപ്പുമായി റോട്ടറിയും പൊലീസും: ജില്ലയിൽ പദ്ധതിയ്ക്ക് തുടക്കമായി

റോഡ് അപകടങ്ങൾ കുറയ്ക്കാൻ റോപ്പുമായി റോട്ടറിയും പൊലീസും: ജില്ലയിൽ പദ്ധതിയ്ക്ക് തുടക്കമായി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കേരളത്തിലെ റോട്ടറി ഡിസ്‌ട്രിക്ടസും കേരള പോലീസും സംയുക്തമായി നടപ്പിലാക്കുന്ന പുതിയ പ്രോഗ്രാമായ റോപ്പിന് കോട്ടയത്തു തുടക്കമായി. റോട്ടറി പൊലീസ് എൻഗേജ്മെൻ്റ് എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

അടുത്ത മൂന്നു വർഷം കൊണ്ട് കേരളത്തിലെ റോഡ് അപകടങ്ങൾ 50% എങ്കിലും കുറയ്ക്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് കൂടാതെ റോഡ് സുരക്ഷയും സുരക്ഷിതമായ വാഹനമോടിക്കുവാനുള്ള ബോധവത്കരണവും വാഹനം ഓടിക്കുന്നവർക്കും വഴിയാത്രക്കാർക്കും പകർന്നു നൽകുക എന്നതും പദ്ധതിയുടെ ഉദ്ദേശമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ റോട്ടറി ഡിസ്‌ട്രിക്‌സുകളും കേരള പോലീസും സംയുക്തമായാണ് പരിപാടി നടത്തുന്നത്. റോപ്പ് എന്ന റോട്ടറി പ്രോഗ്രാമിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം കോട്ടയം ജില്ലാ മേധാവി ജി.ജയ്‌ദേവ് അവർകൾ നിർവഹിച്ചു.

റോട്ടറി ക്ലബ്‌ ഓഫ് കോട്ടയം സതേൺ പ്രസിഡന്റ്‌ സണ്ണി സി. വർഗീസ്, പാസ്ററ് അസിസ്റ്റന്റ് ഗവർണ്ണർ അനു കുര്യൻ, സെക്രട്ടറി ജോർജ് ആൻഡ്രൂസ്, അരുൺ സെബാസ്റ്റ്യൻ, ഇൻസ്‌പെക്ടർ ഈസ്റ്റ്‌ സ്റ്റേഷൻ എസ് എച്ച് ഒ
നിർമൽ ബോസ് എന്നിവർ പങ്കെടുത്തു.